അസാധാരണമായ സംഭവ വികാസങ്ങള്‍ക്കാണ് കുറച്ചു നാളുകളായി ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതിരുന്ന പ്രധാനമന്ത്രിയാണ് കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

5 വര്‍ഷക്കാലം ഭരണത്തില്‍ ഇരുന്ന ശേഷം നിലവിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് എന്താണ് പറയാനുണ്ടാകുക എന്ന അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആകാംഷയുണ്ടാവുക സ്വാഭാവികമാണ്.

എന്നാല്‍ പ്രതികരിക്കേണ്ടിയിരുന്ന സന്ദര്‍ഭങ്ങളില്‍ പോലും മൗനം പാലിച്ച മോദിജി മൗനം വെടിഞ്ഞപ്പോഴുണ്ടായ ഞെട്ടലിലാണ് രാജ്യത്തെ ജനങ്ങള്‍.

വീഡിയോ കാണാം