കഴിഞ്ഞ ദിവസം മാനന്തവാടി പെരുവകയിലെ ബാലചന്ദ്രന്റെ വീടിനു പുറകിലെ പറമ്പില്‍ ഒരു മിന്നല്‍ വീണു. സെക്കന്റുകളോളം നീണ്ട കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും ശബ്ദവും കേട്ട് ആളുകള്‍ പുറത്തേക്കോടി.
പ്രദേശത്തെ അഞ്ചു വീടുകള്‍ക്ക് കുലുക്കമനുഭവപ്പെട്ടു.പിറ്റേന്നാണു ആ കാഴ്ച്ച വീട്ടുകാരും പിന്നീട് നാട്ടുകാരും കാണുന്നത്.കാപ്പിത്തോട്ടത്തില്‍ നാല്‍പത് മീറ്ററോളം വിള്ളല്‍.മണ്ണു ചിതറിത്തെറിച്ചിരിക്കുന്നു മരങ്ങള്‍ക്ക് മുകളില്‍ വരെ.ബാലചന്ദ്രന്റെയും സമീപത്തെ എല്‍സിയുടെയും വീട്ടിനുള്ളില്‍ വിള്ളലും രൂപപ്പെട്ടു.
പ്രദേശത്തെ മരങ്ങളടക്കം ഉണങ്ങിനില്‍ക്കുകയാണിപ്പോള്‍.സംഭവത്തിനു സാക്ഷിയായ കുഞ്ഞികൃഷ്ണന്‍ പറയുന്നത് സ്‌ഫോടക ശബ്ദവും തീനാളങ്ങളും കണ്ടുവെന്നാണു.
നഗരസഭാ അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്.മിന്നലില്‍ മരം പിളരുന്നതും കത്തുന്നതുമെല്ലാം കണ്ടിട്ടുണ്ടെങ്കിലും ഇത്രദൂരം മണ്ണുപിളര്‍ന്നത് ഇവിടുത്തുകാര്‍ക്ക് കൗതുകവും ആശങ്കയുമാണുണ്ടാക്കിയിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.