കുവൈത്തിലെ പൊതു ഇടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍

കുവൈറ്റില്‍ പൊതു ജനങ്ങൾ ഒത്തുകൂടുന്ന രാജ്യത്തെ പാർക്കുകൾ, ബീച്ച്, ഷെയ്ഖ് ജാബർ ക്രോസ് വേ, രാജ്യത്തെ ദ്വീപുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിന് ക്യാമറകൾ സ്ഥാപിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പരിസ്ഥിതി വകുപ്പാണ് ക്യാമറകൾ സ്ഥാപിച്ചത്.
സദാ സമയവും പ്രവർത്തന നിരതമായിരിക്കുന്ന ക്യാമറകൾ ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറീയിച്ചു.

ഇത് വഴി വലിയ തോതിലുള്ള നിയമ ലംഘനങ്ങൾ കുറക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.

വിനോദ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ക്യാമറകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠനം നടന്നു വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറീയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News