പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്നു വിട്ടു നില്‍ക്കുന്ന അധ്യാപകര്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ

പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്നു വിട്ടു നില്‍ക്കുന്ന അധ്യാപകര്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ. സര്‍ക്കാര്‍-എയ്ഡഡ് അധ്യാപകര്‍ക്കെതിരേ വകുപ്പുതല നടപടിക്ക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അധ്യാപകരെ മൂല്യനിര്‍ണയത്തില്‍ പങ്കെടുപ്പിക്കാത്ത സ്വകാര്യ മാനെജ്‌മെന്റുകളില്‍ നിന്നു പിഴ ഈടാക്കാനും സര്‍വകലാശാലയുടെ പരീക്ഷാ ഉപസമിതി ശുപാര്‍ശ ചെയ്തു.

25നു ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇതുവരെ മൂല്യനിര്‍ണയ ക്യാംപില്‍ പങ്കെടുക്കാത്തവര്‍ നാളെത്തന്നെ റിപ്പോര്‍ട്ട് ചെയ്യാനും സര്‍വകലാശാല നിര്‍ദേശം നല്‍കി. മുന്നൂറോളം അധ്യാപകരാണ് മൂല്യനിര്‍ണയ ക്യാംപില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel