കുട്ടിമേളയെ സംഗീതത്തിലാറാടിച്ച് ജാസി ഗിഫ്റ്റും രാജലക്ഷ്മിയും; വയലിനിൽ മാന്ത്രികം തീർത്ത് ആഭാ എന്ന കൊച്ചു മിടുക്കിയും

കുട്ടിമേളയെ സംഗീതത്തിലാറാടിച്ച് ജാസി ഗിഫ്റ്റും രാജലക്ഷ്മിയും. ഒപ്പം വയലിനിൽ മാന്ത്രികം തീർത്ത് ആഭാ എന്ന കൊച്ചു മിടുക്കിയും. കുട്ടിക്കൂട്ടത്തിന്‍റെയും മേളയുടെയും ആവേശം വാനോളമെത്തിക്കുന്നതായിരുന്നു സംഗീതസായാഹ്നം.

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയിലെയ്ക്ക് ജാസി ഗിഫ്റ്റിനെയും രാജലക്ഷ്മിയെയും വരവേറ്റത് ആഭാ എന്ന കൊച്ചു മിടുക്കിയുടെ വയലിൻ മാന്ത്രികതയാണ്.

ചോദ്യോത്തരങ്ങളെക്കാൾ ഏറെ കൊച്ചു കൂട്ടുക്കാർക്ക് വേണ്ടത് ജാസിയുടെയും രാജലക്ഷ്മിയുടെയും പാട്ടുകളായിരുന്നു. അത് അവർ നിറവേറ്റി കൊടുത്തു.

ലജ്ജാവതിയേ ജാസി പാടി തുടങ്ങിയപ്പോള്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വൈസ് പ്രസിഡന്‍റ് അഴീക്കോടന്‍ ചന്ദ്രന്‍ മാഷിനും വെറുതേ നില്‍ക്കാനായില്ല. ഇതിലൊന്നും തീർന്നില്ല, സംഗീതവിരുന്നിന് അവസാനം കുറിച്ചതും ആഭയുടെ വെടിക്കെട്ട് പ്രകടനത്തോടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News