ഇന്ത്യയിലെ ആദ്യകാല ഇന്റർനെറ്റ് ഉപയോക്താവ് ഷമ്മി കപൂർ

രാജ്യത്ത് ഔദ്യോധികമായി ഇന്റർനെറ്റ് സംവിധാനം നിലവിൽ വരുന്നതിന് മുൻപ് തന്നെ ഈ സാങ്കേതിക വിദ്യയുടെ ഉപയോക്താവെന്ന ഖ്യാതി നേടിയത് ബോളിവുഡ് താരം ഷമ്മി കപൂറായിരുന്നു.

1995 ൽ ആണ് വി എസ് എൻ എല്ലിന്റെ ചുമതലയിൽ ഈ സാങ്കേതിക വിദ്യയുടെ പരിമിതമായ സേവനം മുംബൈയിൽ ആരംഭിക്കുന്നത്.

അന്നെല്ലാം 9.6 kbps വേഗതയിലുള്ള ഡയൽ അപ്പ് സേവനത്തിന് പ്രൊഫഷണലുകൾക്കായി പ്രതിമാസം 5000 രൂപയും കമ്പനികൾക്ക് 25000 രൂപയുമാണ് ചാർജ് ഈടാക്കിയിരുന്നത്.

5000 രൂപക്ക് ഒരു മാസം അല്ലെങ്കിൽ 250 മണിക്കൂർ ബ്രൗസ് ചെയ്യാവുന്ന ഷെൽ അക്കൗണ്ടിൽ വിവരങ്ങൾ ടെക്സ്റ്റ് ആയി മാത്രമാണ് ലഭിച്ചിരുന്നത്.

ഗ്രാഫിക്സോട് കൂടിയ ചിത്രങ്ങൾ അടങ്ങിയ വെബ് പേജുകൾ ലഭിക്കണമെങ്കിൽ ഉയർന്ന നിരക്കുള്ള പ്ലാനുകൾ തിരഞ്ഞെടുക്കണം. എന്നാൽ ഈ പ്ലാനുകൾ കമ്പനികൾക്ക് മാത്രമാണ് തുടക്കത്തിൽ നൽകിയിരുന്നത്.

ചെറിയ സ്പീഡിൽ SLIP (Serial Line Internet Protocol) അല്ലെങ്കിൽ PPP (Point-to-Point Protocol) പ്ലാനുകളിൽ ലഭിച്ചിരുന്ന ഗ്രാഫിക്സ് അടങ്ങുന്ന സൈറ്റുകൾ ഡൌൺലോഡ് ചെയ്യുവാൻ ഏറെ സമയമെടുത്തിരുന്നു.

ഫയലുകളും ചിത്രങ്ങളും ഡൌൺലോഡ് ചെയ്യുന്ന കാര്യത്തിലും വേഗതയുടെ കുറവ് വലിയ പ്രതിസന്ധിയായിരുന്നു.

വി എസ് എൻ എൽ സേവനം ലഭ്യമായ നഗരങ്ങളിൽ മാത്രമാണ് മോഡം ഉപയോഗിച്ചുള്ള ഈ ഡയൽ അപ്പ് സാങ്കേതിക സംവിധാനം നിലവിലുണ്ടായിരുന്നത്.

വി എസ് എൻ എൽ ഇന്റർനെറ്റ് സേവനത്തിന്റെ സ്പീഡിൽ കാലക്രമേണ ഉണ്ടായ വർദ്ധനവ് ഈ മേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴി തെളിയിച്ചു.

1996 ൽ ഇന്ത്യൻ വംശജനായ സബീർ ഭാട്ടിയ ഹോട്മെയിൽ തുടങ്ങിയതോടെ കൂടുതൽ ജനങ്ങൾ ഇന്റർനെറ്റ് സേവനത്തിന്റെ സഹായം തേടാൻ തുടങ്ങി.

കമ്മ്യൂണിക്കേഷൻ രംഗത്തും വലിയൊരു മാറ്റത്തിനാണ് ഹോട്മെയിൽ, യാഹൂ മെയിൽ തുടങ്ങിയ പ്രാഥമിക വെബ് അധിഷ്ഠിത മെയിൽ സേവനങ്ങൾ നിമിത്തമായത്.

ഇവിടെയും ഫോട്ടോകളും മറ്റും അറ്റാച്ച് ചെയ്യുവാനും ഡൌൺലോഡ് ചെയ്യുവാനും ഫയൽ സൈസുകൾ അനുസരിച്ചു കൂടുതൽ സമയമെടുത്തിരുന്നു.

നൂതന സാങ്കേതിക വിദ്യകളോട് ഷമ്മി കപൂറിന് വലിയ ഭ്രമമായിരുന്നു. ഈ കാലഘട്ടത്തിൽ ആപ്പിൾ കമ്പ്യൂട്ടർ സ്വന്തമാക്കിയ ഇന്ത്യയിലെ ചുരുക്കം വ്യക്തികളിൽ ഒരാളായിരുന്നു ഷമ്മി കപൂർ.

ഇന്റർനെറ്റിന്റെ തുടക്ക കാലത്ത് എല്ലാവരും യാഹൂ എന്ന സെർച്ച് എൻജിനാണ് വിവരങ്ങൾ തിരയുവാനായി ഉപയോഗിച്ചിരുന്നതെന്നതും ഷമ്മിയുടെ കാര്യത്തിൽ തികച്ചും യാദൃശ്ചികം.

‘ജംഗ്ലി’ യില്‍ യാഹൂ എന്ന പാട്ടുപാടി അഭിനയിച്ച അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്റര്‍നെറ്റ് വമ്പന്‍മാരായ യാഹൂ തങ്ങളുടെ മുംബൈ ഓഫീസിന്റെ ഉദ്ഘാടനവേളയില്‍ ഉറപ്പാക്കി.

ഷമ്മിയുടെ ‘യാഹൂ’ വിളി തനിക്ക് പ്രചോദനമായതിനെപ്പറ്റി യാഹൂവിന്റെ സ്ഥാപകന്‍ ജെറി യങ് പലയിടത്തും പറഞ്ഞിട്ടുണ്ട്

രാജ്യത്ത് ഇന്റർനെറ്റ് കടന്ന് വരുന്നതിന് മുൻപ് തന്നെ ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്ന് ഷമ്മി കപൂർ തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

വിദേശത്ത് നിന്ന് ആപ്പിൾ കമ്പ്യൂട്ടർ 1994 ൽ ഇറക്കുമതി ചെയ്തപ്പോൾ അതിന്റെ കൂടെ ഇ-വേൾഡ് എന്ന വെബ് ബ്രൗസറും, ബ്രിട്ടീഷ് ടെലികോം VSNL മുഖേന ലഭ്യമാക്കിയ ഇന്റർനെറ്റ് സേവനവും വിവരസാങ്കേതിക വിദ്യയുടെ പുതിയ വാതായനമാണ് തുറന്നിട്ടതെന്ന് ഷമ്മി അഭിമാനത്തോടെ പറഞ്ഞിരുന്നു.

പിന്നീട് 95 ൽ ഇന്ത്യയിൽ ഇന്റർനെറ്റ് പ്രാബല്യത്തിൽ വരുമ്പോഴേക്കും ഇതെത്ര കണ്ടിരിക്കുന്നുവെന്ന അഹങ്കാരമായിരുന്നു തനിക്കെന്നും ഷമ്മി തമാശയായി പറയാറുണ്ട്.

ഇന്‍റര്‍നെറ്റ് കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു 2011 ൽ വിട പറഞ്ഞ ഷമ്മി കപൂര്‍. ഇന്‍റര്‍നെറ്റ് യൂസേഴ്‌സ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു അദ്ദേഹം.

എത്തിക്കല്‍ ഹാക്കര്‍ അസോസിയേഷന്‍ തുടങ്ങിയ കൂട്ടായ്മകള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഷമ്മി കപൂറായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News