മെട്രോ കുതിക്കുന്നു; മഹാരാജാസ് – തൈക്കൂടം നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തില്‍

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ‌് കോളേജ‌് മുതൽ തൈക്കൂടംവരെയുള്ള ഭാഗത്ത‌് നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക‌്.

സ‌്റ്റേഷനുകൾ അടക്കം മുഴുവൻ മെട്രോ സംവിധാനത്തിന്റെയും ജോലികൾ പൂർത്തിയായി വരികയാണെന്ന‌് ഡിഎംആർസി അധികൃതർ പറഞ്ഞു.

ട്രാക്കുകളുടെ പ്രവർത്തനങ്ങളും മുന്നേറുകയാണ‌്. ചില ഭാഗങ്ങളിൽ ട്രാക‌്ഷൻ ജോലികളും ആരംഭിച്ചു.

ജൂണിൽ തൈക്കൂടംവരെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ‌് നിർമാണം പുരോഗമിക്കുന്നത‌്. ഇതിനുശേഷം സാങ്കേതിക വിഭാഗത്തിന്റെയും റെയിൽവേ സുരക്ഷാ കമീഷണറുടെയും പരിശോധനകൾ പൂർത്തിയാക്കി പരീക്ഷണഓട്ടം നടത്തും. തുടർന്ന‌് വാണിജ്യ അടിസ്ഥാനത്തിലുള്ള സർവീസ‌് ആരംഭിക്കും.

എറണാകുളം സൗത്ത‌്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം സ‌്റ്റേഷനുകളാണ‌് മഹാരാജാസ‌് കോളേജ‌് മുതൽ തൈക്കൂടംവരെയുള്ളത‌്.

ആലുവമുതലുള്ള മെട്രോപാതയിൽ നിലവിൽ 16 സ‌്റ്റേഷനുകളാണുള്ളത‌്. പുതിയവകൂടി വരുന്നതോടെ ആകെ 21 സ‌്റ്റേഷനുകളാവും. സൗത്ത‌് മുതലുള്ള പുതിയ സ‌്റ്റേഷനുകളിൽ ലിഫ‌്റ്റ‌്, എസ‌്കലേറ്റർ, ലൈറ്റിങ‌്, സിഗ‌്നൽ തുടങ്ങിയ ജോലികളാണ‌് നിലവിൽ നടക്കുന്നത‌്.

പേട്ടമുതൽ എസ‌്എൻ ജങ‌്ഷൻവരെയുള്ള ഭാഗത്ത‌് സ്ഥലമെടുപ്പിനുള്ള നടപടികൾ പൂർത്തിയായി. സർക്കാർ മുന്നോട്ടുവച്ച പാക്കേജ‌് സ്ഥലമുടമകൾ അംഗീകരിച്ചതോടെ 31നകം സ്ഥലം ഏറ്റെടുപ്പ‌് പൂർത്തീകരിക്കാൻ കഴിയും.

തുടർന്ന‌് എത്രയും വേഗം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കെ എംആർഎൽ നേരിട്ടാണ‌് ഈ ഭാഗത്ത‌് മെട്രോയുടെ ജോലികൾ നിർവഹിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News