ഒ വി വിജയന്റെ പ്രവചന സ്വഭാവമുള്ള വാക്കുകൾ ജനങ്ങൾ ഏറ്റെടുക്കുന്നു. വൈറൽ ആകുന്ന എഫ് ബി പോസ്റ്റ്‌

സാഹിത്യ സൃഷ്ടികള്‍ കാലാതീതമായി നിലനില്‍ക്കാറുണ്ട്. കാലം ക‍ഴിയും തോറും പ്രസക്തി കൂടിവരുന്ന സൃഷ്ടികളുണ്ട്.

ഇത്തരത്തില്‍ ഒവി വിജയന്‍റെ ഒരു സൃഷ്ടിയെ കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റാണിപ്പോള്‍ സോഷ്യല്‍ മീകിയ ചര്‍ച്ച ചെയ്യുന്നത്. ഒവി വിജയന്‍റെ ധര്‍മപുരാണം എന്ന കൃതിയിലെ വാക്കുകളെ കുറിച്ചാണ് പോസ്റ്റ്

ഒ വി വിജയന്റെ ധർമ്മപുരാണത്തിലെ വിവരണം തിളങ്ങുന്നു…

രാജകീയ ദർബാറിനിടയിൽ സിംഹാസനത്തെ വിറകൊള്ളിച്ച് കൊണ്ട് കീഴ്ശ്വാസം അനർഘ നിർഗ്ഗളം ബഹിർഗമിച്ചു.

പുറത്തേക്ക് വമിച്ച ദുർഗ്ഗന്ധത്താൽ ദർബാറിലിരുന്ന പൗരപ്രമുഖരുടെയും സചിവോത്തമൻമാരുടെയും സേനാനായകന്റെയും മനം പുരട്ടി …

പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജ കീഴ് ശ്വാസമാണ്.

നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിർവാഹമില്ല…

ധനസചിവൻ ജയഭേരി മുഴക്കി ആദ്യം ആർത്ത് വിളിച്ചു …

പ്രജാപതിയുടെ കീഴ്ശ്വാസം അതിഗംഭീരം..

സംഗീതാത്മകം …

ഈരേഴ് പതിനാല് ലോകത്തിലെ സുഗന്ധലേപനങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ മഹത്തായ ഗന്ധം…

പ്രജാപതിയുടെ മുഖം തെളിഞ്ഞു …

കൊട്ടാരം ദർബാറിന് പുറത്തുള്ള വിദൂഷകൻ അമിട്ട് മുഴങ്ങുന്ന ശബ്ദത്തിൽ പ്രജാരാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു.

പ്രജാപതി കീഴ്ശ്വാസം വിട്ടു.. അത് രാജകീയ കീഴ്ശ്വാസമാണ്…

ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം …

അതിനെ കുറ്റപ്പെടുത്തുന്നവർ ദേശദ്രോഹികൾ …

നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു…

പ്രജാപതി ഭക്തർ ദുർഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി…

ദുർഗന്ധം തിരിച്ചറിഞ്ഞ ജനങ്ങൾ അസ്വസ്ഥരായി …

സ്തുതിപാഠകരുടെ മുഖസ്തുതിയിൽ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു കൊണ്ടിരുന്നു…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News