ജപ്തി ഭീഷണിയില്‍ ആത്മഹത്യ; അമ്മയുടെയും മകളുടെയും ആത്മഹത്യ കുറിപ്പ് കൈരളി ന്യൂസിന്; മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമെന്ന് കുറിപ്പ്

ജപ്തി ഭീഷണിയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മയുടെയും മകളുടെയും ആത്മഹത്യാ കുറിപ്പ് കൈരളി ന്യൂസിന്. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരില്‍ ഒട്ടിച്ചുവച്ച നിലയിലായിരുന്നു കുറിപ്പ്.

തന്‍റെയും മകളുടെയും ആത്മഹത്യക്ക് ഉത്തരവാദി ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരുമാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

ജപ്തിയുടെ ഘട്ടം എത്തിയപ്പോ‍ഴും ഭര്‍ത്താവ് ഒന്നും ചെയ്തില്ല.

ലേഖയുടെ ഭര്‍ത്താവടക്കം നാലുപേര്‍ പൊലീസ് കസ്റ്റകിയിലാണ്. ഭര്‍ത്താവും അമ്മ കൃഷ്ണമ്മയും ശാന്ത കാശി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ റൂറല്‍ എസ്പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യും.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മാരായിമുട്ടം മലയില്‍ക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

വീട് ജപ്തി ചെയ്യാനിരിക്കുകയാണെന്ന് അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി തല്‍ക്ഷണവും ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.

നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്കില്‍ നിന്നും വീട് നിര്‍മിക്കാനായി ഇവര്‍ വായ്പ എടുത്തിരുന്നു. 15 വര്‍ഷം മുമ്പ് 5 ലക്ഷം രൂപയാണ് ലോണ്‍ എടുത്തത്. ഇതില്‍ ആറ് ലക്ഷത്തലധികം തുക തിരിച്ചടച്ചിരുന്നതായും ബാക്കി നാല് ലക്ഷത്തോളം ഇനിയും അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

ഇത്രയും വലിയ തുക തിരിച്ചടയ്ക്കാന്‍ തക്ക സാമ്പത്തിക സ്ഥിതി ഇവര്‍ക്കുണ്ടായിരുന്നില്ല. ബാങ്ക് അധികൃതര്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയ സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News