ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്; ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം മുറുകുന്നു

അവസാന ഘട്ട തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ ബിജെപി തൃണമൂല്‍ സംഘര്‍ഷം മുറുകുന്നു. അക്രമങ്ങൾക്ക് പിന്നിലെ കാരണക്കാരെ ചൊല്ലി ഇരുകൂട്ടരും വിമർശനം തുടരുകയാണ്.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്നു. അതേസമയം തൃണമൂൽ – ബിജെപി അക്രമങ്ങളിൽ പ്രതിഷേധിച്ച് സിപിഐഎം ബംഗാളിൽ റാലി നടത്തി.

ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ തൃണമൂൽ – ബിജെപി സംഘർഷം അവസാന ഘട്ട തെരഞ്ഞെടുപ്പും സംഘർഷഭരിതമെന്ന് ഉറപ്പിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പോര് തെരുവിൽ നടാപ്പാക്കുകയാണ് അണികൾ.

സംഘർഷം ദേശീയ തലത്തിൽ ബിജെപി ചർച്ചയാക്കി കഴിഞ്ഞു. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത സംഘർഷം ബംഗാളിൽ മാത്രം ഉണ്ടാകുന്നത് തൃണമൂൽ കാരണമാണ്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് തൃണമൂൽ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് എന്നുമാണ് ബിജെപി ആരോപണം.

പ്രധാനമന്ത്രിയുടെ ബംഗാളിലെ പ്രചരണ റാലികളുടെ ഉള്ളടക്കവും ഇത് തന്നെ. പുറത്ത് നിന്ന് ആളെ ഇറക്കി ബിജെപി ബംഗാളിൽ അക്രമം നടത്തുന്നുവെന്നാണ് മമത ബാനർജിയുടെ മറുപടി.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിലെ തെരഞ്ഞെടുപ്പ് നിരീക്ഷകരുമായി സ്ഥിതി ഗതികൾ ചർച്ച ചെയ്തു.

ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത്തിൽ ബംഗാളിൽ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു. തൃണമൂൽ – ബിജെപി അക്രമങ്ങളിലും പ്രതിമ തകർത്തതിലും പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തിൽ കൊൽക്കത്തയിൽ വൻ പ്രതിഷേധ മാർച്ച് നടന്നു.

ഇതിനിടെ മമതയ്ക്ക് എതിരായ ട്രോൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ബിജെപി നേതാവ് പ്രിയങ്ക ശർമയെ രാവിലെ വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News