സൗദി അറേബ്യയില്‍ സിമന്റ്‌ മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളി മരിച്ചു

സൗദി അറേബ്യയില്‍ സിമന്റ്‌ മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവിൽ വട്ടം മുഖത്തല ചെറുകര ഷാജി ജോണ്‍ ആണ് മരിച്ചത്.

റെഡിമിക്സ്‌ കമ്പനിയിലെ സിമന്റ്‌ മിക്സറിനുള്ളിലെ ബ്ലേഡ്‌ വെൽഡ്‌ ചെയ്യാൻ അതിനുള്ളിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

20 വർഷമായി വെൽഡർ ആയി ജോലി ചെയ്തു വരികയായിരുന്നു ജോണ്‍. ഖത്തീഫ്‌ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here