മൊബൈല്‍ ഫോണിന്റെ ദൂഷ്യ വശങ്ങള്‍ എല്ലാവരും പറയാറുണ്ട്. എന്നാല്‍ അതില്‍ ഒരു ബോധവത്കരണവുമായാണ് എട്ടാം ക്ലാസുകാരന്‍ ഋഷികേശ് കുട്ടികളുടെ മേളയ്‌ക്കെത്തിയത്. മുന്നറിയിപ്പ് എന്ന ഹ്രസ്വചിത്രം മത്സരവിഭാഗത്തില്‍ മികച്ച പ്രതികരണവും നേടി.

മൊബൈല്‍ ഫോൺ എങ്ങനെയാണ് യുവതലമുറയെ വ‍ഴിതെറ്റിക്കുന്നു എന്നത് നിരന്തരം വാർത്തകളിലൂടെ സുപരിചിതമാണ്. എന്നാൽ അതെകുറിച്ച് ഒരു ബോധവത്കരണവുമായി എത്തിയിരിക്കുകയാണ് ഋഷികേശ് എന്ന എട്ടാം ക്ളാസുകാരൻ.

കൊതമംഗലം മാർ ഏലിയാസ് സ്കൂളിൽ പഠിക്കുന്ന ഋഷികേശ് ദീപ് തന്നെയാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, ക്യാമറ, സംവിധാനം എന്നിവ ചെയ്തിരിക്കുന്നത്. ആനിമേറ്ററാണ് അച്ഛൻ ജയദീപ്. അമ്മ മിനി അക്കൗണ്ടന്‍റും.

ഇരുവരുടെയും പൂർണ പിന്തുണയാണ് ഹ്രസ്വചിത്രം തയ്യാറാക്കാൻ സഹായിച്ചതെന്നും ഋഷികേശ് പറയുന്നു. വേനലവധികാലത്താണ് ആശയം തോന്നിയതും അത് സിനിമയാക്കുന്നതും മേളയ്ക്ക് മത്സരിക്കാൻ എത്തിയതും. മേള കൂടുതൽ പ്രജോദനമാണെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.