കൊല്ലത്ത് ദളിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാൻ ബിജെപി പ്രവർത്തകർ അനുവദിക്കുന്നില്ലെന്ന് പരാതി

കൊല്ലത്ത് ദളിത്ത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. ഇന്നലെ മരണ മടഞ്ഞ അന്നമ്മ(75)യുടെ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. കിണറുകൾ മലിനമാകുന്നുവെന്നാരോപിച്ച് ബിജെപി പ്രവർത്തകരാണ് സംസ്കാരത്തിന് വിലക്കേർപ്പെടുത്തിയത്.

പുത്തൂർ നെടിയവിള തുരുത്തിക്കര കുന്നത്തൂർ പഞ്ചായത്ത് 15-ാം വാർഡിലാണ് സംഭവം.
തുരുത്തികര ജെറുസലേം മാർത്തോമാ പള്ളി ഇടവകാംഗമായ അന്നമ്മ ഇന്നലെയാണ് മരിച്ചത്. 40 വർഷമായി ഇടവക അംഗമാണ് ഇവർ.

അന്നമ്മയുടെ കുടുമ്പം ശവസംസ്കാരത്തിന് തയാറെടുക്കുമ്പോഴാണ് പള്ളി വക സെമിത്തേരിയിൽ സംസ്കാരത്തിന് വിലക്കുള്ള വിവരം അറിയുന്നത്.പ്രദേശത്തെ കിണറുകൾ മലിനമാവുന്നു എന്നാരോപിച്ച് സ്ഥല വാസിയല്ലാത്ത ബിജെപി നേതാവ് രാജേഷാണ് കോടതിയെ സമൂപിച്ചത്.സംസ്കാരം നടത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയെ തുടർന്ന് അന്നമ്മയുടെ ശരീരം ശാസ്താംകോട്ട മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ജലസ്ത്രാതസുകൾ മലിനമാകുന്നുവെന്നാരോപിച്ച് പ്രദേശത്തെ നാല് വീട്ടുകാരും ബിജെപിയും
ഇടവക സെമിത്തേരിയിൽ കഴിഞ്ഞ 4 വർഷമായി സംസ്കാരം നടത്താൻ അനുവദിക്കുന്നില്ല.

തുരുത്തികര ജെറുസലേം മാർത്തോമാ ഇടവക അംഗങൽ ആരെങ്കിലും മരണപ്പെട്ടാൽ മർത്തോമ സഭയുടെ മറ്റൊരു സെമിത്തേരിയലാണ് അടക്കിയിരുന്നെങ്കിലും അവിടേയും ഇനി അനുവദിക്കില്ലെന്ന നിലപാടിലാണ് അവിടുത്തെ ഇടവക.

അന്നമ്മയുടെ മക്കളായ ഏലിയാമ്മൃയും ഷേർളിയും ഇടവക വികാരി ജോൺ പി ചാക്കൊയെ സമീപിച്ചെങ്കിലും പരിഹാരമായില്ല.80 ലധികം വർഷം പഴക്കമുള്ള സെമിത്തേരിക്ക് സമീപം കൂടുതൽ പള്ളികൾ സെമിത്തേരി നിർമ്മാണത്തിനായി വാങിയതോടെയാണ് പ്രശ്നങൾ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here