കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് ക്രമപ്രകാരം മാത്രം; ഉത്തരവുമായി കോടതി

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് ക്രമപ്രകാരം മാത്രമേ നടത്താവു എന്ന് കോടതിയുടെ ഉത്തരവ്. കോടതിയുടെ ഇടപെടല്‍ പാര്‍ട്ടി കൊല്ലം ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ . പാര്‍ട്ടി നടപടി അറിയാത്ത ആളാണ് കോടതിയില്‍ പോയതെന്ന് പിജെ ജോസഫ്.ജില്ലാ സെക്രട്ടരിയുടെ നടപടിയില്‍ പ്രതികരിക്കാതെ ജോസ് കെ മാണി. 1996 ല്‍ തന്നെ ചെയര്‍മാനാക്കി കൊണ്ടുളള ലയന ചര്‍ച്ച നടന്നതായി പിജെ ജോസഫിന്‍റെ വെളിപെടുത്തല്‍

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടപടി ആണ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തത്. സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ ശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താവു എന്നും കോടതി ഉത്തരവില്‍ പറയുന്നു.

കെ എം മാണിയുടെ അനുസ്മരണ സമ്മേളനം നടക്കുന്ന ദിവസം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ കൊല്ലം ജില്ലാ സെക്രട്ടറി മനോജ് നല്‍കിയ പരാതിയിലാണ് കോടതിയുടെ അപ്രതീക്ഷിത ഇടപെടല്‍ . ജില്ലാ സെക്രട്ടറി കേടതിയില്‍ പോയകതിനോട് പ്രതികരിക്കാന്‍ ജോസ് കെ മാണി തയ്യാറായില്ല.

പാര്‍ട്ടി നടപടി അറിയാത്ത ആളാണ് കോടതിയില്‍ പോയതെന്ന് പിജെ ജോസഫ് പ്രതികരിച്ചു
ബൈറ്റ്. അന്തരിച്ച കെ എം മാണിയോടുളള ആദര സൂചകമായി തിരുവനന്തപുരത്ത് നടന്ന അനുസ്മരണ യോഗത്തില്‍ 1996 ല്‍ തന്നെ ചെയര്‍മാനാക്കി കൊണ്ടുളള ലയന ചര്‍ച്ച നടന്നതായി പിജെ ജോസഫ് വെളിപെടുത്തി

കോടതിയുടെ ഇടപെടല്‍ കൂടി വന്നതോടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് സങ്കീര്‍മാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News