കേരള നിയമസഭ ഇനി ഡിജിറ്റല്‍ നിയമസഭ; രാജ്യത്തെ ആദ്യ സമ്പൂര്‍ണ കടലാസ് രഹിത നിയമസഭ; ഒന്നരവര്‍ഷത്തെ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്ന് സ്പീക്കര്‍

കേരള നിയമ സഭ ഉടന്‍ കടലാസ് രഹിത സഭയാകും. 40കോടിരൂപ ചെലവാക്കിയാണ് സഭ ഡിജിറ്റലാക്കുന്നത്.

നിയമസഭാ നടപടികള്‍ ഡിജിറ്റല്‍ ആക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും പതിനാല് മാസംകൊണ്ട് നടപടികള്‍ പൂര്‍ത്തിയാകുമെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഒരുവര്‍ഷം നിയമസഭകൂടുന്നതിന് വേണ്ട രേഖകള്‍ പ്രിന്റ് ചെയ്യുന്നതിന് 35മുതല്‍45വരെ കോടിരൂപയാണ് ചെലവാകുന്നത്. ഇത് മനസിലാക്കിയാണ് നിയസഭ ഡിജിറ്റല്‍വത്കരിക്കാന്‍ ഒരുങ്ങുന്നത്.

ഒരു വര്‍ഷം പ്രിന്റിംഗിന് ചെലവാകുന്ന തുക ഉപയോഗിച്ച് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്താനാകും. 14 മാസത്തിനുള്ളില്‍ ഇതിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡിജിറ്റല്‍ നിയമസഭയായി മാറുന്നതോടെ വിവിധ രേഖകള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. നിയമസഭയ്ക്കുള്ളില്‍ സാമാജികര്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

സഭ ഡിജിറ്റല്‍വത്കരിക്കുന്നതോടെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ പേപ്പര്‍ രഹിത നിയമസഭയാകും കേരളത്തിന്റെത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ സൈബര്‍ പാര്‍ക്കാണ് ഈ സംവിധാനം നിയമസഭയില്‍ ഏര്‍പ്പെടുത്തുന്നത്. സഭയില്‍ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ നിശ്ചിത സമയത്തിന് മുമ്പ് സാമാജികരുടെ മുന്നിലുള്ള ലാപ്‌ടോപ്പില്‍ ലഭ്യമാക്കും.

ഇതിന്റെ ഭാഗമായി ഈ മാസം 21, 22 തിയതികളില്‍ നിയമസഭാ സാമാജികര്‍ക്കായി പ്രത്യേക പരിശീലന പരിപാടി നടത്തും. ഒന്നരവര്‍ഷത്തെ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും സ്പീക്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News