തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ സന്തോഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

മെയ് 9ന് തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ സ്‌കാനിയ ബസിലായിരുന്നു സംഭവം. യാത്രക്കാരിയായ കന്യാസ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചെന്നും ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നുമെന്നാണ് പരാതി. സംഭവം നടക്കുമ്പോള്‍ മറ്റൊരു ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്.

പരാതി തമ്പാനൂര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.