കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന് തയ്യാറെടുപ്പുകള്‍ തുടങ്ങി

കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന് തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി കെഎംആര്‍എല്‍.

ഇതിന്റെ ഭാഗമായി പ്രദേശത്തെ സാമൂഹ്യ പ്രത്യാഘാത പഠനം പൂര്‍ത്തിയായി. ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായി സര്‍വ്വേക്കു വേണ്ടിയുള്ള രൂപരേഖ തയ്യാറാക്കല്‍ പുരോഗമിക്കുകയാണെന്നും കെഎംആര്‍എല്‍ അറിയിച്ചു.

കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോ ലൈന്‍ യാഥാര്‍ഥ്യമാക്കുന്നതിന് 2.86 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് കെ.എം.ആര്‍.എല്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഇതില്‍ 0.72 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി ആണ്.ബാക്കി 402 പേരുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക.ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കരട് ബില്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും കെ എം ആര്‍ എല്‍ അറിയിച്ചു.

മെട്രോ ലൈന്‍ വരുന്നതിന്റെ ഭാഗമായി കാക്കനാട് കളക്ടറേറ്റ് ജംങ്ക്ഷന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള 2.5 കി മീ. സീപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡ് നാലുവരിപ്പാതയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്.ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്.

മെട്രൊ രണ്ടാം ഘട്ടത്തിന്റെപരിഷ്‌കരിച്ച വിശദമായ പദ്ധതി രേഖക്കും സംസ്ഥാന സര്‍ക്കാര്‍ ഇതിനകം ഭരണാനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ പുതുക്കിയ ചെലവ് 1957 കോടി രൂപയാണ്.എന്നാല്‍ രണ്ടാം ഘട്ട നിര്‍മ്മാണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ് കെ എം ആര്‍ എല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel