നിര്‍ണായക കരുനീക്കങ്ങളുമായി സോണിയ ഗാന്ധി; 23ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ക്ക് കത്ത്

ലോക്സഭ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തിയതോടെ നിര്‍ണായക നീക്കവുമായി സോണിയ ഗാന്ധി രംഗത്തെത്തി.

23ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെ്ട്ട് പ്രതിപക്ഷ നേതാക്കള്‍ക്ക് സോണിയ ഗാന്ധി കത്തെഴുതി. ഒഢീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി സംസാരിക്കാന്‍ കമല്‍നാഥിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

23ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം 23ന് വരാനിരിക്കെയാണ് ബിജെപി ഇതര സര്‍ക്കാരുണ്ടാക്കാനുള്ള നിര്‍ണായക കരുനീക്കങ്ങളുമായി സോണിയാ ഗാന്ധി രംഗത്തെത്തിയത്. 23ന് ദില്ലിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തെഴുതി.

പ്രധാനമന്ത്രി പദത്തില്‍ കണ്ണുവെക്കുന്ന മമത ബാനര്‍ജിയെയും, മായാവതിയെയും ഒപ്പം നിര്‍ത്താന്‍ സോണിയ ഗാന്ധി തന്നെ രംഗത്തിറങ്ങണമെന്നാണ് കോണ്‍ഗ്രസും വിലയിരുത്തിയത.് 21ന് ചേരാന്‍ തീരുമാനിച്ച യോഗത്തില്‍ പ്രതിപക്ഷ നേതാക്കളെ എത്തിക്കാനുള്ള ചന്ദ്രബാബുനായിഡുവിന്റെ ശ്രമം നേരത്തെ പാളിയിരുന്നു.

ബിജെപി ഒറ്റയ്ക്ക് 200സീറ്റിന് മുകളിലെത്തിയാല്‍ ബിജെപിയിലേക്ക് കൂറുമാറാന്‍ സാധ്യതയുള്ള ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവരുടെ പിന്തുണ ഉറപ്പാക്കാനും നീക്കം തുടങ്ങിക്കഴിഞ്ഞു. ഒഢീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി സംസാരിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ ചുമതലപ്പെടുത്തി.

എംകെ സ്റ്റാലിനിലൂടെ ടിആര്‍എസിനെയും, വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും ഒപ്പം നിര്‍ത്താമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടലുകള്‍.

അതേസമയം, കോണ്‍ഗ്രസിന് 100 മിതല്‍ 110 സീറ്റ വരെയാണ് ലഭിക്കുന്നതെങ്കില്‍ പ്രാദേശിക കക്ഷികളുടെ നേൃത്വത്തിലുള്ള മൂന്നാംമുന്നണിയെ പുറത്തുനിന്ന് പിന്തുണക്കാനും കോണ്‍ഗ്രസ് മുതിര്‍ന്നേക്കും.

ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പ്രധാനമന്ത്രി പദം വിട്ടുനല്‍കിയുള്ള സഖ്്യത്തിനും കോണ്‍ഗ്രസ് തയ്യാറാണ്. പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന് തന്നെ ലഭിക്കണമെന്ന വാശിയില്ലെന്ന് രാജ്യസഭ എംപിയായ ഗുലാംനബി ആസാദ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here