നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ഇപ്പോഴും തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് പൃത്വിരാജ് ചിത്രം ലൂസിഫര്‍. മലയാളത്തില്‍ നിന്നും ആദ്യമായി ഇരുന്നൂറ് കോടി സ്വന്തമാക്കിയാണ് ലൂസിഫര്‍ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്.

അതേസമയം മലയാള സിനിമയില്‍ പുതിയ ചരിത്രം രചിച്ച് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മുന്നേറുന്നതിനിടെ ചിത്രത്തിന്റെ ലൈവ് സ്ട്രീമിങ്ങ് ആമസോണ്‍ പ്രൈമിലൂടെ പുറത്തുവന്നു. ഇതിനുപിന്നാലെ ചിത്രത്തിന്റെ മികച്ച ക്വാളിറ്റിയുള്ള കോപ്പികള്‍ തമിഴ് റോക്കേഴ്‌സ് ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു.