പി‍ഴയില്ല; വാഹന യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

മലപ്പുറം ജില്ലയിൽ വാഹന യാത്രക്കാർക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്ത് മോട്ടോർ വാഹന വകുപ്പ്.

കുടിവെള്ളവും നോമ്പുതുറ വിഭവങ്ങളുമാണ് വാഹനങ്ങളിൽ എത്തുന്നവരെ തടഞ്ഞുനിർത്തി നിർത്തി മോട്ടോർവാഹനവകുപ്പ് നൽകിയത്. നിയമലംഘകർക്ക് പിഴ ചുമത്തുന്നതിനുപകരം ഇഫ്താർ കിറ്റ് ലഭിച്ചത് അത്ഭുതമായി.

മലപ്പുറത്തെ പാതയോരത്ത് മോട്ടോർ വാഹന വകുപ്പ് വാഹനം നിർത്തി പരിശോധിക്കുന്നത് പുതുമയുള്ള കാഴ്ചയല്ല.

എന്നാൽ ഹെൽമറ്റ് ഇട്ടവരേയും ഇടാത്തവരെയും ഒരുപോലെ ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ കാര്യം അറിയാതെ വാഹനയാത്രക്കാർ അമ്പരന്നു.

വാഹനയാത്രക്കാരുടെ അടുത്തേക്ക് ഇഫ്താർ കിറ്റുമായി ഉദ്യോഗസ്ഥർ എത്തുമ്പോൾ അമ്പരപ്പും മാറി. സമൂഹമാധ്യമങ്ങളിൽ ദൃശ്യം വൈറൽ ആയതോടെ കയ്യടിയാണ് മോട്ടോർ വാഹന വകുപ്പിനെ തേടിയെത്തുന്നത്.

നിയമലംഘകരായ യാത്രക്കാരെ പിഴചുമത്തി ശിക്ഷിക്കുന്നതിനു പകരം മേലിൽ ഇങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചു. പിന്നെ നോമ്പുതുറക്ക് ആവശ്യമായ വിഭവങ്ങൾ അടങ്ങിയ ഇഫ്താർ കിറ്റ് നൽകി യാത്രയാക്കി.

ശിക്ഷിക്കാൻ മാത്രമല്ല നല്ലൊരു സുഹൃത്തായി മോട്ടോർവാഹനവകുപ്പ് കൂടെയുണ്ടെന്ന സന്ദേശമാണ് നോമ്പുകാലത്ത് ഇഫ്താർ കിറ്റ് നൽകിയതിലൂടെ മനസ്സിലായെന്ന് യാത്രക്കാർ പറഞ്ഞു. പെറ്റി അടച്ച രസീത് പകരം ഒരു പുഞ്ചിരി നൽകി ആണ് ഉദ്യോഗസ്ഥർ എല്ലാവരെയും യാത്രയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News