സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷക നിരൂപക പ്രശംസയും തുടര്‍ച്ചയായ ഹിറ്റുകളുമായി സിനിമാ കരിയര്‍ കെട്ടിപ്പടുത്ത ഷെയ്ൻ നിഗത്തിന്റെ പുതിയ ചിത്രമായ “ഇഷ്‌ക്” പ്രദർശനത്തിനെത്തി.

നവാഗതനായ അനുരാജ് മനോഹര്‍ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘നോട്ട് എ ലവ് സ്റ്റോറി’ എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. മുകേഷ് ആര്‍ മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ‘പറയുവാൻ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് സിദ്ധ് ശ്രീറാമും മലയാളത്തിലേക്ക് എത്തുകയാണ്.

ചിത്രത്തിന്റെ ട്രെയ്‌ലർ ഇതുവരെയും ഇറങ്ങിയിട്ടില്ലെന്നതും ഒരു പ്രത്യേകതയാണ്. ലിയോണ, മാലാപാർവ്വതി, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.