പ്രധാനമന്ത്രി പദത്തില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്

പ്രധാനമന്ത്രി പദത്തില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ്.

രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും, രാജ്യത്തെ നയിക്കാന്‍ അവസരം ലഭിച്ചാല്‍ സര്‍ക്കാരുണ്ടാക്കുമെന്നും ഗുലാം നബി ആസാദ്. ഇതോടെ 23ന് ചേരാന്‍ തീരുമാനിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് തിരിച്ചടി ലഭിക്കാന്‍ സാധ്യത.

ബിജെപി ഇതര സര്‍ക്കാരുണ്ടാക്കാന്‍ പ്രധാനമന്ത്രി പദം വിട്ടുനല്‍കിയുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറാണെന്ന പ്രസ്താവനയിലാണ് കോണ്‍ഗ്രസ് മലക്കം മറിഞ്ഞത്.

പ്രധാനമന്ത്രി പദം വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് രാജ്യസഭാ എംപിയായ ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കോണ്‍ഗ്രസ് തോല്‍വി ഭയക്കുന്നതാണ് ഇത്തരമൊരു വിട്ടുവീഴ്ചയ്ക്കു തയ്യാറാകാന്‍ കാരണമെന്ന പല ഭാഗത്തുനിന്നും വിലയിരുത്തലുകള്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് തന്റെ പ്രസാതാവനയില്‍ നിന്നും ഗുലാംനബി ആസാദ് മലക്കം മറിഞ്ഞത്.

പ്രധാനമന്ത്രി പദത്തോട് കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഗുലാംനബി ആസാദ് വ്യക്തമാക്കി. കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ്.

രാജ്യത്തെ നയിക്കാന്‍ അവസരം ലഭിച്ചാല്‍ സര്‍ക്കാരുണ്ടാക്കുമെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു. അതേസമയം 23ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ദില്ലിയില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രി പദം വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടെ 23ന് ചേരാന്‍ തീരുമാനിച്ചിരിക്കുന്ന യോഗത്തിന് തിരിച്ചടി ലഭിക്കാനുള്ള സാധ്യത ഏറി. പ്രധാനമന്ത്രി പദം കണ്ണുവയ്ക്കുന്ന മമത ബാനര്‍ജിയും, മായാവതിയുമൊക്കെ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സാധ്യത കുറവാണ്.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മമതയെയും, മായാവതിയെയും അനുനയിപ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാളിയിരുന്നു. പിന്നാലെ സോണിയാ ഗഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നേതാക്കളെ എത്തിക്കാന്‍ കരുനീക്കങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here