ആ ഫോട്ടോയിലെ ചരിത്ര നിമിഷം ഏതാണെന്ന് പറയാമോ? ആ നിറഞ്ഞ ചിരി ആരോടണെന്നറിയാമോ?

ഇ എം എസിന്റെ അവസാന കാലത്തെ ചിത്രമെന്ന നിലയില്‍ ഇന്ന് ഏറ്റവും സാര്‍വത്രികമായി ഉപയോഗിക്കുന്ന ഫോട്ടോയാണിത്. ദേശാഭിമാനിയിലെ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന കെ മോഹനന്‍ പകര്‍ത്തിയതാണ് ഈ ചിത്രമെന്ന് പലര്‍ക്കുമറിയില്ല. അതുപോലെ തന്നെ സഖാവിന്റെ ചിരിവിരിഞ്ഞ ആ ചരിത്ര നിമിഷവും അജ്ഞാതമാണ്.

ആ ഫോട്ടോക്ക് പിന്നിലെ കഥയറിയാന്‍ കെ മോഹനന്‍ ഫേസ് ബുക്കിലെഴുതിയ ഈ കുറിപ്പ് വായിക്കൂ:

‘ചരിത്രത്തോടൊപ്പം നടന്ന കമ്മ്യൂണിസ്റ്റ് ആചാര്യന്റെ ചരിത്രമായി മാറിയ ഫോട്ടൊ. ഇന്ന് സാര്‍വത്രികമായി ഉപയോഗിച്ചു വരുന്ന ഈ പടം ഞാന്‍ എടുത്തതാണ് എന്നോര്‍ക്കുമ്പോള്‍ അനല്‍പ്പമായ ചാരിതാര്‍ഥ്യമുണ്ട്.

അതിലേറെ അഭിമാനവും. സഖാവ് ഇഎംഎസിന്റെ ഈ ഫോട്ടൊ എടുക്കാനായ സന്ദര്‍ഭം ഇപ്പോഴും ഇന്നലെ കഴിഞ്ഞ പോലെ ഞാന്‍ ഓര്‍ക്കുന്നു. കേരളത്തിലെ സിപിഎം ന്റെ ചരിത്രത്തിലെ സുപ്രധാന സമ്മേളനമായിരുന്നു 1998 ല്‍ പാലക്കാട് നടന്നത്.

സമ്മേളത്തിനു തുടക്കം കുറിച്ചു കൊണ്ട് പതാക ഉയര്‍ത്താനുള്ള തയ്യാറെടുപ്പ് നടക്കുന്ന ടൗണ്‍ഹാളിന് മുന്നിലെ അങ്കണത്തില്‍ സ്ഥാപിച്ച കൊടിമരത്തിന് അഭിമുഖ മായി വീല്‍ ചെയറില്‍ സഖാവ് ഇരിക്കുന്നു.

ചുറ്റിലും ഫോട്ടൊഗ്രാഫര്‍മാരുടെ പട തന്നെ. തന്നെ സമീപിക്കുന്ന സഖാക്കളോട് നിഷ്‌കളങ്കമായ നിറഞ്ഞ ചിരിയോടെ ഒന്നോ രണ്ടോ വാക്കില്‍ കുശലം.

കാസര്‍കോട്ട് നിന്നുള്ള സഖാവ് രാമണ്ണ സമീപിച്ചപ്പോള്‍ മുഖത്ത് വിരിഞ്ഞ ചിരിയാണ് ഈ ഫോട്ടൊയില്‍ പതിഞ്ഞത്. ഈ പടം എവിടെ കാണുമ്പോഴും എനിക്ക് സഖാവ് രാമണ്ണ റെയെ ഓര്‍ക്കാതിരിക്കാന്‍ ആവില്ല.

ഒരു റോള്‍ ഫിലിമില്‍ അധികം ആ സന്ദര്‍ഭത്തില്‍ ഞാന്‍ പടമെടുത്തിരുന്നു. ഈ ഒരു പടം ആണ് ചരിത്രമായത് . ഈ പടം ഉപയോഗിച്ചാണ് തപാല്‍ വകുപ്പ് ഇഎംഎസി ന്റെ സ്റ്റാമ്പിറക്കിയത്. ഇ.എം.എസിനൊപ്പം ഈ പടവും ജനഹൃദയങ്ങളില്‍ മുദ്രിതമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News