പോസ്റ്റല്‍ വോട്ട് വിവാദം സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി തള്ളണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഹൈക്കോടതിയില്‍. ഹര്‍ജി നിലനില്‍ക്കില്ലന്ന് കമ്മീഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നതായും സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലന്നും കമ്മീഷന്‍
വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നത് വരെ കോടതി ഇടപെടരുതെന്നും ക്രമക്കേട് നടന്നതായി ഏതെങ്കിലും പോലീസുകാരനില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലന്നും കമ്മീഷന്‍ വ്യക്തമാക്കി

പോസ്റ്റല്‍ ബാലറ്റിന്റെ വിതരണവും വിനിയോഗവും സംബന്ധിച്ച ചട്ടങ്ങള്‍ വിശദീകരിക്കുന്നതാണ് കമ്മീഷണറെ സത്യവാങ്മൂലം. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏതെങ്കിലും പോലീസുകാരില്‍ നിന്ന് കമ്മീഷന് പരാതികളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ല.

വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ കോടതി ഇടപെടരുത്.

അന്വേഷണത്തില്‍ ക്രമക്കേട് വ്യക്തമായാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് ഹര്‍ജിയുമായി പരാതിക്കാര്‍ക്ക് ബന്ധപ്പെട്ട് കോടതികളെ സമീപിക്കാമെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സത്യവാങ്മൂലം 20ന് ഹൈക്കോടതി പരിഗണിക്കും. പോലീസുകാരുടെ മുഴുവന്‍ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിച്ച് വീണ്ടും വോട്ടു ചെയ്യാന്‍ അവസരം നല്‍കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലെ ആവശ്യം.

ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നും തള്ളണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്