ഗവേഷണം സ്കൂള്‍ തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ശാസ്ത്രലോകം

ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി സ്കൂൾ തലം മുതലുള്ള പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന് ശാസ്ത്രലോകം സർക്കാരിനോട് അഭ്യർത്ഥിച്ചു.

ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന പുതിയ പാഠ്യപദ്ധതിയിലുടെ മാത്രമേ രാജ്യത്തിന് വളർച്ചയുണ്ടാകൂ എന്നും വിദഗ്ദർ വിലയിരുത്തി.

അധ്യാപകർ, വിദ്യാഭ്യാസ വിദഗ്ദർ, ശാസ്ത്രജ്ഞൻമാർ എന്നിവരുടെ കൂട്ടായ്മയായ ടാലന്റസ്പെയർ സംഘടിപ്പിച്ച ശാസ്ത്രവിദ്യാഭ്യാസം ഡിജിറ്റൽ യുഗത്തിൽ സിംബോസിയത്തിലാണ് വിദഗ്ദർ വിലയിരുത്തിയത്.

ഐഎസ്ആർഒ മുൻ തലവനായിരുന്ന ഡോ.മാധവൻ നായർ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഗവേഷകൻ എം സി ദത്തൻ, ഐ ഐ എസ് റ്റി പഠന വിഭാഗം മേധാവി ഡോ എസ്കെ സതീഷ് എന്നിവർ ചർച്ചയ്ക്കു നേതൃത്വം നല്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here