റീ പോളിങ് നടക്കുന്ന പാമ്പുരുത്തിയിൽ സംഘര്‍ഷമുണ്ടാക്കാന്‍ മുസ്ലിം ലീഗ്; എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചറെ തടഞ്ഞു

ഞായറാഴ്ച്ച റീ പോളിങ് നടക്കുന്ന കണ്ണൂർ പാമ്പുരുത്തിയിൽ സംഘര്ഷ‍മുണ്ടാക്കാൻ മുസ്ലിം ലീഗ് ശ്രമം. പ്രചാരണത്തിന് എത്തിയ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചറെ ലീഗ് പ്രവർത്തകർ തടഞ്ഞു. വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

വീടുകൾ കയറി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കാൻ പാമ്പുരുത്തിയിൽ എത്തിയതായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചർ.

പ്രചാരണം തുടങ്ങി രണ്ടാമത്തെ വീട്ടിൽ എത്തിയപ്പോഴാണ് സ്ഥാനാർത്ഥിയെ ലീഗ് പ്രവർത്തകർ തടഞ്ഞത്.വീടുകൾ കയറി വോട്ട് തേടാൻ അനുവദിക്കില്ല എന്നായിരുന്നു ലീഗുകാരുടെ നിലപാട്.

ശ്രീമതി ടീച്ചർക്ക് ഒപ്പമുണ്ടായിരുന്ന എൽ ഡി എഫ് പ്രവർത്തകരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.പ്രകോപനമുണ്ടാക്കി സംഘർഷമുണ്ടാക്കാനാണ് ലീഗ് പ്രവർത്തകർ ശ്രമിച്ചതെന്ന് ശ്രീമതി ടീച്ചർ പറഞ്ഞു.

സ്ഥാനാർത്ഥിയെ തടഞ്ഞ സംഭവത്തിൽ ലീഗ് നേതാക്കൾ മറുപടി പറയണമെന്ന് ജെയിംസ് മാത്യു എം എൽ എ ആവശ്യപ്പെട്ടു.പോലീസ് എത്തി ലീഗ് പ്രവർത്തകരെ മാറ്റിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.

പിന്നീട് ശ്രീമതി ടീച്ചർ പ്രചാരണം തുടർന്നു.9 ലീഗ് പ്രവർത്തകർ കള്ള വോട്ട് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് പാമ്പുരുത്തിയിൽ റീ പോളിങ് പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News