മയക്കു മരുന്നുമായി ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

മയക്കു മരുന്നുമായി ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ. ഫോർട്ട്‌ കൊച്ചി സ്വദേശി ആന്‍റണിയാണ് കഴക്കൂട്ടം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 15 എൽ എസ് ഡി സ്റ്റാമ്പുകളും 70 മയക്കു മരുന്ന് ഗുളികകളും കണ്ടെടുത്തു.

ക‍ഴക്കൂട്ടം ടെക്നോപാർക്ക് കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്പനക്കായി എത്തിയപ്പോ‍ഴായിരുന്നു മലയാള സിനിമകളിൽ ജൂനിയർ ആർട്ടിസ്റ് ആയി അഭിനയിക്കുന്ന ഫോര്‍ട്ട്കൊച്ചി സ്വദേശി ആന്‍റണിയെ എക്സൈസ് സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും 15 എൽ എസ് ഡി സ്റ്റാമ്പുകളും 70 നൈട്രോസിന്‍ ഗുളികകളും കണ്ടെടുത്തു.തിരുവനന്തപുരത്ത് ഡിജെ പാര്‍ട്ടിക്കായി കൊണ്ട് വന്നതാണ് മയക്ക്മരുന്നെന്ന് ഇയാള്‍ എക്സൈസ് സംഘത്തോട് സമ്മതിച്ചു.

സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്യുന്ന ആന്‍റണി മയക്ക്മരുന്ന് ശൃംഖലയിലെ മുഖ്യകണ്ണിയാണ്. കൊച്ചിയില്‍ കേന്ദ്രീകരിച്ചിരുന്ന ഡിജെ പാർട്ടികൾ ക‍ഴക്കൂട്ടത്തും തുടങ്ങിയതോടെ മയക്കുമരുന്നു വിൽപ്പനയും വ്യാപകമായിരുന്നു.

ഇതേ തുടർന്ന് ലഭിച്ച രഹസ്യ അന്വേഷണത്തിലാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്. എക്സൈസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here