പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പ്; അവസാനവട്ട പരസ്യപ്രചാരണവും സമാപിച്ചു

പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചാരണവും സമാപിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലും, രാഹുല്‍ഗാന്ധി ഹിമാചല്‍ പ്രദേശിലും, പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലും കൊട്ടികലാശ റാലികളില്‍ പങ്കെടുത്തു.

ഞായറാഴ്ച്ചയാണ് വോട്ടെടുപ്പ്. 300 സീറ്റ് ലഭിക്കുമെന്ന് മോദി അവകാശപ്പെട്ടു. ക്യാബിനറ്റ് അംഗങ്ങളെ പ്രധാനമന്ത്രിയുടെ വസതിയില്‍ ബന്ദിയാക്കിയാണ് നോട്ട് നിരോധനം മോദി പ്രഖ്യാപിച്ചതെന്ന് രാഹുല്‍ഗാന്ധിയും അവസാന റാലിയില്‍ വിമര്‍ശിച്ചു.

രണ്ടര മാസം നീണ്ട രാഷ്ട്രിയ പ്രചാരണങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ശബ്ദ ഘോഷങ്ങള്‍ക്കും സമാപമായി. പരസ്യപ്രചാരണം സമാപിച്ചു. ഞായറാഴ്ച്ചയാണ് വോട്ടെടുപ്പ്. ഹിമാചല്‍ പ്രദേശില്‍ നിന്നും നാല് സീറ്റ് ,ജാര്‍ഖണഡിലെ മൂന്ന്,ബീഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നായി എട്ട് സീറ്റ് വീതവും, പഞ്ചാബ്, ഉത്തര്‍പ്രദേശില്‍ നിന്നുമായി 13 സീറ്റുകള്‍ വീതവും,പശ്ചിമ ബംഗാളിലെ 9 സീറ്റുമാണ് മറ്റന്നാള്‍ പോളിങ്ങ് ബൂത്തിലെത്തുക.59 സീറ്റില്‍ 36 സീറ്റുകള്‍ 2014ല്‍ എന്‍ഡിഎയ്ക്ക് ലഭിച്ചു.

എട്ട് സീറ്റുകള്‍ കൊണ്ട് കോണ്ഗ്രസിനും സഖ്യത്തിനും തൃപ്ത്തിപെടേണ്ടി വന്നു. ഓരോ അഞ്ച് വര്‍ഷത്തിനും മാറി മാറി രാഷ്ട്രിയ പാര്‍ടികളെ വിജയിപ്പിക്കുന്ന സീറ്റുകളാണ് ഏഴാം ഘട്ടത്തില്‍ ഏറെയും ഉള്ളത്. പശ്ചിമ ബംഗാളിലും യുപിയും ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ മധ്യപ്രദേശിലും പഞ്ചാബിലും പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കി.

എന്‍ഡിഎ സഖ്യകക്ഷിയായ അപ്ദാനളിനായി കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ മത്സരിക്കുന്ന യുപിയിലെ മിര്‍സാപൂരില്‍ പ്രിയങ്കഗാന്ധി കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിക്കൊപ്പം റാലി നടത്തി കൊട്ടികലാശം പൂര്‍ത്തിയാക്കി. പ്രിയങ്കയ്ക്ക് ചുമതലയുള്ള കിഴക്കന്‍ യുപിയിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

നരേന്ദ്രമോദിയുടെ വാരണാസിയില്‍ പ്രമുഖ നേതാക്കളുടെയൊന്നും റാലികള്‍ ഇന്ന് ഉണ്ടായില്ല.അവസാന പ്രചാരണ ദിവസം പ്രധാനമന്ത്രി മധ്യപ്രദേശില്‍ ചിലവഴിച്ചു. 300 സീറ്റ് പാര്‍ടിയ്ക്ക് ലഭിക്കുമെന്ന് മോദി തിരഞ്ഞെടുപ്പ് റാലിയില്‍ അവകാശപ്പെട്ടു. ഹിമാചല്‍ പ്രദേശിലായിരുന്നു രാഹുല്‍ഗാന്ധിയുടെ കൊട്ടികലാശ റാലി.

മന്ത്രിസഭ അംഗങ്ങളെ വസതിയില്‍ ബന്ദിയാക്കിയാണ് മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.സുരക്ഷയ്ക്കായി ഒപ്പമുള്ള എസ്.പി.ജി ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറഞ്ഞതെന്നും രാഹുല്‍ അവകാശപ്പെട്ടു.രാഷ്ട്രിയ വാഗ്വാദ്വങ്ങള്‍ ഉച്ഛസ്ഥായിലെത്തിയ ഏഴാം ഘട്ടത്തില്‍ ബലാകോട്ടും മോദിയുടെ മണ്ടന്‍ റഡാര്‍ തത്വവും വര്‍ഗിയതയും ചര്‍ച്ചയായി.

രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സയെ അനുമോദിച്ച് സംഘപരിവാര്‍ നേതാക്കളും കേന്ദ്രമന്ത്രിയും എത്തിയത് അവസാനഘട്ടത്തില്‍ ബിജെപിയുടെ വര്‍ഗിയ നിറം പരസ്യമാക്കി.മോദി-ദീദി സംഘര്‍ഷത്തിലൂടെ പശ്ചിമ ബംഗാള്‍ വോട്ടെടുപ്പും രാജ്യം ശ്രദ്ധയോടെ വീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here