കേരളം ഇന്ത്യയെ നയിക്കുന്നു; കേരള ബാങ്കിനെക്കുറിച്ച‌് പഠിക്കാൻ ഉത്തർപ്രദേശ് സംഘം

ഉത്തർപ്രദേശിൽ നിന്നുമുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കേരളം സന്ദര്‍ശിച്ചു.

കേരള ബാങ്കിനെക്കുറിച്ചും കേരള ബാങ്കിന്റെ ലയന നടപടികളെ കുറിച്ചും പഠിക്കുവാനായി ഉത്തർപ്രദേശിൽ നിന്നുമുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് കേരളത്തിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

യുപി സ്റ്റേറ്റ് കോ- ഓപ്പറേറ്റിവ് ബാങ്ക് എംഡി ബുപേന്ദ്ര കുമാർ ബിസ്‌നോയ്‌, നബാർഡ് മുൻ സിജിഎം കെ കെ ഗുപ്ത, യുപി സ്റ്റേറ്റ് കോ- ഓപ്പറേറ്റിവ് ബാങ്ക് മുൻ ജോയിന്റ് രജിസ്ട്രർ യോഗേന്ദ്ര മാലിക്, യുപി സ്റ്റേറ്റ് കോ- ഓപ്പറേറ്റിവ് ബാങ്ക് എജിഎം ദീപേന്ദ്ര യാദവ്, ലഖ്‌നൗ ഡിസിഎം സിഇഒ അൻജും ഖാൻ എന്നിവരാണ് ഉത്തരപ്രദേശിൽ നിന്നുണ്ടായിരുന്ന സംഘത്തിൽ ഉണ്ടായിരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here