പറവൂർ ശാന്തിവനത്തിലെ വൈദ്യുതി ടവർ നിർമാണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഭൂവുടമ പിന്‍വലിച്ചു

പറവൂർ ശാന്തിവനത്തിലെ വൈദ്യുതി ടവർ നിർമാണം തടയണമെന്നും അലൈൻമെന്റ് മാറ്റണമെന്നുമാവശ്യപ്പെട്ട് ഭൂവുടമയായ മീന
ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. കാരണങ്ങളൊന്നും വ്യക്തമാക്കാതെയാണ് ഹർജി പിൻവലിച്ചത്.

സമാനമായ ആവശ്യമുന്നയിച്ച് നേരത്തെ നൽകിയ ഹർജി ഏപ്രിൽ അഞ്ചിന് സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാൻ തയ്യാറാകാതെ മറ്റൊരു ഹർജി നൽകാനായിരുന്നു ശ്രമം. ഈ നടപടി ശരിയാണോയെന്ന് ഈ മാസം 14ന് ഹൈക്കോടതി വിമർശിച്ചു. ഇതിനിടെയാണ് ഭൂവുടമ ഹർജി പിൻവലിച്ചത്.

ശാന്തിവനം സംരക്ഷിക്കാനെന്ന പേരിൽ ഉടമ നടത്തുന്ന നിയമനടപടികൾ സ്വന്തം വസ്തു സംരക്ഷിക്കാനുള്ള രഹസ്യ അജണ്ഡയുടെ ഭാഗമാണെന്ന് കെഎസ്ഇബിയും വ്യക്തമാക്കിയിരുന്നു. പദ്ധതി എത്രയും വേഗം നടപ്പാവുകയാണെങ്കിൽ വോൾട്ടേജ് കുറവും മറ്റും നേരിടുന്ന ചെറായ്, മുനമ്പം, പള്ളിപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ഒന്നര ലക്ഷം ജനങ്ങൾക്കു ഗുണമുണ്ടാവുമെന്നും കെഎസ്ഇബി വിശദീകരിച്ചിരുന്നു.

ഇതിനിടെ ചില രാഷ്ട്രീയ കക്ഷി നേതാക്കളുടെ പിന്തുണയോടെ ഇവർ സമരവുമായി രംഗത്തെത്തി. ബഹുജന പിന്തുണ ലഭിക്കാതെ ഈ സമരവും പാതിവഴിയിൽ അവസാനിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News