ഫോനി ചുഴലിക്കാറ്റ് ദുരന്തം വിതച്ച ഒഡീഷയിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ.

ദുരന്ത ബാധിതരെ സഹായിക്കാൻ മൂന്ന് ലക്ഷത്തോളം വില വരുന്ന മരുന്നുകൾ ഐ എം എ സംഭാവന നൽകി. ദുരിതബാധിതരെ സഹായിക്കാൻ സാമഗ്രികൾ ശേരിക്കുന്ന അസോസിയേഷന്റെ പരിപാടിക്ക് വലിയ പിന്തുുണയാണ് ലഭിക്കുന്നയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഡികെ പൃഥീരാജ് വ്യക്തമാക്കി.

ഫോനി ദുരിത ബാധിതരെ സഹായിക്കാൻ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി
മെയ് 15ന് തുടങ്ങിയ സമാഹരണ യജ്ഞം മെയ് 22 വരെ നീണ്ട് നില്‍ക്കും.

ഐ എം എ ട്രിവാൻഡ്രവും വിവിധ സംഘടനകളും ഒത്തുചേർന്ന് ഓരോ ദിവസവും ശേഖരിക്കുന്ന സാമഗ്രികൾ ഒറീസ്സ പോലീസിന്റെ സഹായത്തോടുകൂടിയാണ് വിതരണം നടത്തും.

നന്ദവനം എ ആർ ക്യാമ്പിൽ നടന്ന ചടങ്ങിൽ തിരുവന്തപുരം കോർപ്പറേഷൻ കൗൺസിലർ മേടയിൽ വിക്രമൻ, തിരുവനന്തപുരം പോലീസ് ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന അദ്ധ്യക്ഷൻ ഡികെ പ്രിത്വിരാജ്, ജില്ലാ പ്രസിഡന്റ്‌ ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.