ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ

ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക പരിമിതി ഒരിക്കലും തടസ്സമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ചടങ്ങ് വഴി കിഫ്ബിയുടെ സാന്നിധ്യവും സ്ഥാനവും നിക്ഷേപകരെ അറിയിക്കുന്നതിനും അവരുമായി ചർച്ചകൾ നടത്തുന്നതിനും സഹായകരമായെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കി.

കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനോടനുബന്ധിച്ചാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതര്‍ കേരള മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത്തരമൊരു ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാണ് പിണറായി വിജയന്‍.

ലണ്ടന്‍ സമയം രാവിലെ 8 മണിക്കായിരുന്നു ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുത്ത ചടങ്ങ്. ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് കെ.എം എബ്രഹാം എന്നിവരും പങ്കെടുത്തു.

റിസര്‍വ് ബാങ്കിന്‍റെ അംഗീകാരത്തോടെ ആദ്യഘട്ടത്തില്‍ 3,500 കോടി രൂപ വിദേശവിപണിയില്‍ നിന്ന് സമാഹരിക്കാനാണ് കിഫ്ബി തീരുമാനിച്ചത്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും കിഫ്ബി ബോണ്ട് ലിസ്റ്റ് ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക പരിമിതി ഒരിക്കലും തടസ്സമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ വ്യവസായരംഗത്ത് മുതല്‍മുടക്കാന്‍ വരുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് നല്ല പരിഗണന ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ ചടങ്ങു വഴി കിഫ്ബിയുടെ സാന്നിധ്യവും സ്ഥാനവും നിക്ഷേപകരെ അറിയിക്കുന്നതിനും അവരുമായി ചർച്ചകൾ നടത്തുന്നതിനും സഹായകരമാകുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു.

അന്തർദേശീയ ധനകാര്യ ഇടപാടുകൾ എങ്ങനെയാണ് നടക്കുന്നത് എന്നതു സംബന്ധിച്ച് അദ്ദേഹത്തിന്‍റെ ഉപദേശകരുടെ ധാരണയില്ലായ്മ മൂലമാണ് പ്രതിപക്ഷ നേതാവ് ഓരോരോ കണ്ടുപിടിത്തങ്ങളുമായി ഇറങ്ങുന്നത്.മസാലാ ബോണ്ട് പബ്ലിക് ഇഷ്യൂ തന്നെയാണ് എന്നതും ധനമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News