സിനിമ കൂട്ടിച്ചേർത്ത സൗഹൃദം കൊച്ചിയെ വിശപ്പുരഹിതമാക്കി മാറ്റുന്നു. കൊച്ചി പനമ്പള്ളി നഗറിലെ മൂന്ന് കൂട്ടുകാർ ചേർന്ന് നടത്തുന്ന ഭക്ഷണശാലയിൽ ഭക്ഷണം കഴിച്ചാൽ ബിൽ നൽകേണ്ടതില്ല.

നിങ്ങളുടെ ഭക്ഷണത്തിന് തുക നിങ്ങൾക്ക് മുൻപ് കഴിച്ചയാൾ നൽകി, നിങ്ങൾ നൽകുന്ന പണം നിങ്ങൾക്ക് ശേഷം ഭക്ഷണം കഴിക്കുന്ന ആളുടേതാണ് എന്ന വാക്യം ആണ് ആണ് കഫേ ഹാപ്പി കൊച്ചിയിലെത്തുന്ന ഓരോരുത്തരേയും സ്വീകരിക്കുന്നത്. ഭക്ഷണം പങ്കു് വെക്കുന്നതിലൂടെ സൗഹൃദം സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നത്.

മനു പ്രസാദ്, ആഷിക്, ദീപക് എന്നീ മൂന്ന് യുവാക്കളുടേതാണ് കൊച്ചി പനമ്പിള്ളി നഗറിലെ കലയും ഭക്ഷണവും ചേർന്ന കഫേ ഹാപ്പി കൊച്ചി. ഇവിടുത്തെ ഭക്ഷണങ്ങളുടെ ലിസ്റ്റിൽ എവിടെയും അവയുടെ വില എഴുതിയിട്ടില്ല.

നിങ്ങൾക്ക് ആവശ്യമുള്ളത് കഴിക്കാം എന്നാണ് ഈ ചെറുപ്പക്കാർ പറയുന്നത്. കോളേജ് പഠനകാലത്തെ സിനിമ മോഹമാണ് മൂവരെയും ഒരുമിപ്പിച്ചത്. ഇവരുടെ തന്നെ മൂവി മർക്കൻ്റെൽ സംരംഭമായ മൂവിയിൽ വിജയിച്ചതോടെയാണ് ഭക്ഷണ നിർമാണ രംഗത്തേക്ക് ഇവർ കടന്നുവന്നത്.

സായാഹ്നങ്ങളിൽ സൗഹൃദസംഭാഷണത്തിന് ആയി ഒത്തുകൂടാനും അല്പം ഭക്ഷണം കഴിക്കാനും നും പറ്റിയ ഒരിടമാണ് പനമ്പള്ളി നഗർ 11 ക്രോസിലെ കഫേ ഹാപ്പി കൊച്ചി.