കൊല്ലത്ത് പുത്തൂരിൽ മരണപ്പെട്ട വൃദ്ധയുടെ മൃതദേഹം നാല് ദിവസം പിന്നിട്ടിട്ടും സംസ്കരിക്കാൻ കഴിഞ്ഞിട്ടില്ല. ദളിത് ക്രൈസ്തവരുടെ സെമിത്തേരി ജല മലിനീകരണം സൃഷ്ടിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തപ്പോൾ യുഡിഎഫ് ഭരിക്കുന്ന കുന്നത്തൂർ പഞ്ചായത്ത് പള്ളി അധികൃതർ നിബന്ധന പാലിക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. പഞ്ചായത്ത് വിളിച്ചുകൂട്ടിയ സർവ്വകക്ഷി യോഗം തീരുമാനം ആകാതെ പിരിഞ്ഞു.
പുത്തൂർ നെടിയവിള തുരുത്തിക്കര ജറുസലേം ഇടവകയിലെ വൃദ്ധയായ അന്നമ്മയുടെ മൃതദേഹമാണ് ബിജെപി പ്രവർത്തകനായ രാജേഷിന്റെ എതിർപ്പിനെ തുടർന്ന് സംസ്കരിക്കാൻ ഇടമില്ലാതെ ബന്ധുക്കൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.സെമിത്തേരി മൂലം ജല സ്ത്രാതസുകൾ മലിനീകരണം സംഭവിക്കുന്നില്ലെന്ന് ഡിഎംഒ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ കുന്നത്തൂർ പഞ്ചായത്ത് സെമിത്തേരിക്ക് പ്രതികൂലമായ റിപ്പോർട്ടാണ് നൽകിയത്.പള്ളി അധികൃതർ നിബന്ധനകൾ പാലിച്ചല്ല സെമിത്തേരി നിർമ്മിക്കാൻ ശ്രമിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.അതേ സമയം പഞ്ചായത്ത് മുൻകൈയെടുത്ത് ഇരുവിഭാഗത്തേയും ഉൾപ്പെടുത്തി സർവ്വകക്ഷിയോഗം വിളിച്ചെങ്കിലും തീരുമാനം ആകാതെ പിരിഞ്ഞു.
സെമിത്തേരിക്ക് വിലക്കേർപ്പെടുത്തിയ ബിജെപി പ്രവർത്തകനായ രാജേഷിന്റെ നേതൃത്വത്തിൽ ചില പ്രദേശവാസികൾ സെമിത്തേരിക്കു സമീപം പ്രതിഷേധം സംഘടിപ്പിച്ചു. പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ശ്രമം തുടരുന്നു.തങ്ങളുടെ ഇടവക സെമിത്തേരിയിൽ തന്നെ മൃതദേഹം സംസ്കരിക്കണമെന്ന ആവശ്യമാണ് ഇടവകാംഗങ്ങളായ ദളിത്ത് ക്രൈസ്തവരുടേത്.
എന്നാൽ സെമിത്തേരി നിർമ്മാണത്തിൽ സഭ വേണ്ട നടപടി സ്വീകരിക്കാത്തതാണ് പ്രശ്നങൾ സങ്കീർണ്ണമാക്കിയതെന്ന നിഗമനത്തിലാണ് ജില്ലാ ഭരണകൂടം എത്തിചേർന്നിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.