പീപ്പിള്‍ ന്യൂസ് ചാനല്‍ ഇനി മുതല്‍ കൈരളി ന്യൂസ് ചാനല്‍ എന്ന പുതിയ പേരില്‍.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെെരളി ചെയര്‍മാന്‍ കൂടിയായ പത്മശ്രീ ഭരത് മമ്മൂട്ടി പുനര്‍നാമകരണം ചെയ്തു.  കെെരളി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് അധ്യക്ഷനായി.  മലയാളം കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ എ വിജയരാഘവന്‍, ടി ആര്‍ അജയന്‍,  അഡ്വ. സി കെ കരുണാകരന്‍, അഡ്വ. എം എം മോനായി, വി കെ മുഹമ്മദ് അഷ്റഫി, എ കെ മൂസാ മാസ്റ്റര്‍ എന്നിവരും കെെരളി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

കേരളീയരുടെ കാ‍ഴ്ച്ചകളെയും കാ‍ഴ്ച്ചപ്പാടുകളെയും നയിച്ച കൈരളി വാര്‍ത്താ സംഘലും പീപ്പിള്‍ ചാനലും ‘കെെരളി’ എന്ന കൂട്ടായ്മയുടെ നാമധേയം കെെവരിച്ച് പുനരര്‍പ്പണം ചെയ്യുകയാണ്. കെെരളിയുടെ ജന്മനിയോഗങ്ങളായ സാമ്രജ്യവിരുദ്ധതയും മതേതരത്വവും കൂടുതല്‍ പ്രസക്തമായ ഒരു യുഗസന്ധിയില്‍. പീപ്പിള്‍ വാര്‍ത്താ ചാനല്‍ ചരിത്രമായി മാറുന്നു. കെെരളി ന്യൂസ് ഉദയം കൊള്ളുന്നു.