സത്യത്തെ അസത്യമാക്കാനും അസത്യത്തെ സത്യമാക്കാനും ക‍ഴിയുന്ന കാലത്ത് പ്രേക്ഷകരെ ജാഗ്രതപ്പെടുത്തേണ്ട കടമയും മാധ്യമങ്ങൾക്കുണ്ടെന്ന് മമ്മൂട്ടി.

പീപ്പിൾ ന്യൂസ് കൈരളി ന്യൂസ് എന്ന് പുനര്‍നാമകരണം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിൽ നടന്ന ചടങ്ങിൽ പത്മശ്രീ ഭരത് മമ്മൂട്ടി ചാനലിന്‍റെ പുനർനാമകരണം നിർവഹിച്ചു.

മാറുന്ന വാര്‍ത്താലോകത്തെ പറ്റിയുളള ജോണ്‍ ബ്രിട്ടാസിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മലയാളത്തിന്‍റെ മഹാനടനും മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ മമ്മൂട്ടി.