കെഎസ‌്എഫ‌്ഇ പ്രവാസി ചിട്ടി യൂറോപ്യൻ രാജ്യങ്ങളിലേക്ക‌് വ്യാപിപ്പിക്കുന്നതിന്റെ ഉദ‌്ഘാടനം മോണ്ട‌്കാം റോയൽ ലണ്ടൻഹൗസ‌് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ധനമന്ത്രി ഡോ. തോമസ‌് ഐസക്കും പങ്കെടുത്തു.

തുടക്കത്തിൽ യുഎഇയിലെ പ്രവാസി മലയാളികൾക്ക‌് മാത്രമായാണ‌് പ്രവാസി ചിട്ടി തുടങ്ങിയത‌്. പിന്നീടിത‌് എല്ലാ ഗൾഫ‌് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു.