കൊല്ലത്ത് മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാത്ത സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കൊല്ലത്ത് മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാത്ത സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

മരണം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും സംസ്കാരം നടത്താൻ കഴിയാത്തത് മൃതദേഹത്തോടുള്ള അനാഥരവാണെന്നും ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും കമ്മീഷനംഗം ഷാഹിദാ കമാൽ അറിയിച്ചു.

മൃതദേഹം സംസ്ക്കരിക്കാൻ അനുവദിക്കുന്നില്ലെന്ന കൈരളി ന്യൂസ് വാർത്തയെ തുടർന്നാണ് വനിതാ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. അന്നമ്മയുടെ വീടും സെമിത്തേരിയും കമ്മീഷൻ അംഗം ഷാഹിദാകമാൽ സന്ദർശിച്ചു.

അന്നമ്മയുടെ ബന്ധുക്കളിൽ നിന്നും മൊഴിയെടുത്ത കമ്മീഷൻ സെമിത്തേരിയും സന്ദർശിച്ചു അവിടെ എത്തിയ പ്രദേശവാസികളുമായും കമ്മീഷൻ അംഗം ഷാഹിദാ കമാൽ സംസാരിച്ചു.ജില്ലാ കളക്ടറോടു റിപ്പാർട്ട് തേടുമെന്നും പ്രശ്നത്തിൽ ജില്ലാ ഭരണകൂടം ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നും കമ്മിഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.

ഏതുമതമായാലും പ്രത്യശാസ്ത്രമായാലും മൃതദേഹത്തോട് ആദരവ് കാണിക്കാനാണ് പഠിപ്പിക്കുന്നത് എന്നാൽ അന്നമ്മയുടെ മൃതദേഹം സംസ്ക്കരിക്കാൻ വൈകുന്നത് അനാദരവാണെന്നും വനിതാകമ്മീഷൻ ചൂണ്ടി കാട്ടി.എത്രയും പെട്ടെന്ന് മൃതദേഹം സംസ്കരിക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിനു നിർദ്ദേശം നൽകിയതായും കമ്മിഷൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here