കൈരളി ന്യൂസിന് ആശംസകളുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും.

ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന മാധ്യമങ്ങള്‍ എന്നും വേറിട്ട് നില്‍ക്കുമെന്നും അങ്ങനെയൊരു പാരമ്പര്യമാണ് കൈരളിക്കുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മതേതരത്വവും സാമ്രാജിത്വവിരുദ്ധ നയങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന കൈരളിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്നും മുഖ്യമന്ത്രി ആശംസാസന്ദേശത്തില്‍ പറഞ്ഞു.