കണ്ണൂർ പുന്നാട്ടെ സി പി ഐ എം പ്രവർത്തകനായിരുന്ന യാക്കൂബിനെ ആർ എസ് എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് ഈ മാസം 22 ലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻ കോടതിയാണ് വിധി പറയുന്നത് മാറ്റിയത്.
ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ 16 പേരാണ് പ്രതികൾ. 2006 ജൂൺ 13 നാണ് യാക്കൂബിനെ ആർ എസ് എസ്സുകാർ ബോംബ് എറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്.
1. കീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ മാസ്റ്റർ (48)
2.വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42)
3. തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38)
4. കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48)
5. കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി കാവ്യേഷ് (40)
6.മീത്തലെപുന്നാട് മായനിവാസില്‍ പന്ന്യോടന്‍ ജയകൃഷ്ണന്‍ (39)
7. പുന്നോട് കുറ്റിയാന്‍ഹൗസില്‍ ദിവാകരന്‍ (59)
8. കോട്ടത്തെക്കുന്ന് സിന്ധുനിലയത്തില്‍ എസ് ടി സുരേഷ് (48)
9. എസ് ടി സജീഷ് (37)
10. കീഴൂര്‍ പാറേങ്ങാട്ടെ പള്ളി ആശാരിവീട്ടില്‍ പി കെ പവിത്രന്‍ എന്ന ആശാരി പവി (48)
11. തില്ലങ്കേരി കാരക്കുന്നുമ്മല്‍വീട്ടില്‍ കെ കെ പപ്പന്‍ എന്ന പത്മനാഭന്‍ എന്ന പത്മജന്‍ (36)
12. കീഴൂര്‍ ഇല്ലത്ത്മൂലയിലെ പുത്തന്‍വീട്ടില്‍ മാവില ഹരീന്ദ്രന്‍ (56)
13. കല്ലങ്ങോട്ടെ ചാത്തോത്ത്‌വീട്ടില്‍ കൊഴുക്കുന്നോന്‍ സജീഷ് (36)
14. വത്സന്‍ തില്ലങ്കേരി
15. പാറേങ്ങാട്ടെ അജിഷ നിവാസില്‍ വള്ളികുഞ്ഞിരാമന്‍ (57)
16. കീഴൂരിലെ തൂഫാന്‍ ബാബു എന്ന കെ വി ബാബു (38)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here