കൊല്ലത്ത് ക്ഷേത്രത്തിലെ ശ്രീ ഭൂതബലിയിൽ പങ്കെടുത്ത യുവതിക്കെതിരെ സെെബര്‍ ആക്രമണം

കൊല്ലത്ത് ക്ഷേത്രത്തിലെ ശ്രീ ഭൂതബലിയിൽ പങ്കെടുത്ത യുവതിക്കെതിരെ നവമാധ്യമങളിൽ യാഥാസ്ഥിതികരുടെ ആക്ഷേപം.
ചെറുപൊയ്ക ശ്രീനാരായണപുരം ക്ഷേത്രത്തിലെ പൂജാരിയുടെ ഭാര്യക്കെതിരെയാണ് അധിക്ഷേപം. കൈതക്കോട് നടന്ന സോമയാഗത്തിൽ യുവതി പങ്കെടുത്തതാണ് പ്രകോപനത്തിനു കാരണം.

കഴിഞ്ഞ അക്ഷയ തൃതീയ ദിനത്തിൽ ചെറുപൊയ്ക ശ്രീനാരായണപുരം ക്ഷേത്രത്തിൽ ശ്രീ ഭൂതബലിയിൽ ഹവീസ്സ് ചെയ്ത് മേൽശാന്തി വാസുദേ സോമയാജിപ്പാടിന്റെ ഭാര്യ സ്മിതപത്തനാടി പൂക്കളേന്തി ഒപ്പം ഉണ്ടായിരുന്നു ഈ ദൃശ്യങൾ സാമൂഹിക മാധ്യമങളിൽ വൈറലായതോടെയാണ് യാഥാസ്ഥിതിക പക്ഷം അധിക്ഷേപവുമായി രംഗത്തെത്തിയത്.

കൈതക്കോടു നടന്ന സോമയാഗത്തിലും സോമയാജിപാടിന്റെ ഭാര്യ പങ്കെടുത്തിരുന്നു ഇതിനെതിരെ ആചാര സംരക്ഷകരായചിലർ പ്രതിഷേധിച്ചു. പൂജകളിൽ സ്ത്രീ പങ്കാളിത്തം വേണ്ടെന്നായിരുന്നു അവരുടെ നിലപാട് ക്ഷേത്രാചാരങളും മന്ത്രങളും പൂജാകർമ്മങളും നിർവ്വഹിക്കാൻ ഒരു സ്ത്രീ പഠിച്ചു വരുന്നതിനിടയിലാണ് പൂജകളിലെ പുരുഷമേധാവിത്വം മറനീക്കിയത്.ഈശ്വരന്റെ മുമ്പിൽ സ്ത്രീയും പുരുഷനും തുല്ല്യരാണെന്നായിരുന്നു സ്മിത പത്തനാടിയുടെ മറുപടി.

ചെറുപൊയ്ക മഠത്തിന്റെയും പ്രദേശവാസികളുടേയും പൂർണ്ണ പിന്തുണ സ്മിതയ്ക്കുണ്ട്.എന്തെതിർപ്പുണ്ടായാലും പൂജാരിണിയാകുന്നതിൽ നിന്ന് സ്മിത പത്തനാടി മുമ്പോട്ടല്ലാതെ പിന്നോട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News