റീപോളിങ് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയെന്ന് കോടിയേരി; ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി. ഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ കമീഷന്‍ തയ്യാറാകുന്നില്ല. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ടിങിനുള്ള അവസരം നിഷേധിച്ചെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ റീപോളിങ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് കോടിയേരി രംഗത്തെത്തിയത്.

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ യുപിഎസ്, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലും ധര്‍മ്മടത്തെ കുന്നിരിക്ക, വേങ്ങോട്, തൃക്കരിപ്പൂരില്‍ കൂളിയാട് ജിഎച്ച്എസ് എന്നീ ബൂത്തുകളിലാണ് നേരത്തെ നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കി റീ പോളിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News