തായ്‌പെയ്: തായ്വാനില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി. ഇതുസംബന്ധിച്ച ബില്‍ 27നെതിരെ 66 വോട്ടുകള്‍ക്കാണ് പാര്‍ലിമെന്റില്‍ പാസായത്.
സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ആദ്യത്തെ ഏഷ്യന്‍ രാജ്യമാണ് തായ്വാന്‍. ബില്‍ പാസാക്കിയതോടെ ഇനി വിവാഹം സര്‍ക്കാര്‍ ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്യാം.
കടുത്ത ഉപാധികളോടെ കുട്ടികളെ ദത്തെടുക്കാനുള്ള നിയമത്തിനും അംഗീകാരമായി. മെയ് 24 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
മൂന്ന് ബില്ലാണ് പാര്‍ലിമെന്റില്‍ വോട്ടിന് പരിഗണിച്ചത്.
കണ്‍സര്‍വേറ്റീവ് പാര്‍ടി സ്വവര്‍ഗ വിവാഹത്തിനെതിരായി അവതരിപ്പിച്ച ബില്ലുകള്‍ പാസായില്ല. മറ്റു രണ്ട് ബില്ലില്‍ ഏതെങ്കിലുമൊന്ന് ഭാവിയില്‍ പാസായാല്‍തന്നെ ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് ഡെമോക്രാറ്റിക്ക് നേതാക്കള്‍ അറിയിച്ചു.
2017ലാണ് സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കി തായ്വാന്‍ കോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍, സമൂഹത്തില്‍നിന്ന് കടുത്ത പ്രതിഷേധമുയര്‍ന്നതിനാല്‍ നിരവധിതവണ അഭിപ്രായ വോട്ടെടുപ്പ് നടത്തേണ്ടി വന്നു. ഇതിനുശേഷമാണ് ഇപ്പോഴാണ് ബില്‍ ഔദ്യോഗികമായി പാര്‍ലിമെന്റ് പാസാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here