കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ്

കണ്ണൂർ കാസറഗോഡ് ലോക്സഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ നാളെ റീ പോളിങ് നടക്കും.നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ പരമാവധി വോട്ടർമാരെ നേരിട്ട് കാണുന്ന തിരക്കിലായിരുന്നു സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും.

സ്വതന്ത്രവും സമാധാനപറവുമായ റീ പോളിങ് ഉറപ്പ് വാരുത്താനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടവും പൂർത്തിയാക്കി.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കാസറഗോഡ് ലോക്സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളിലുമാണ് റീ പോളിങ്.

കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിൽപെട്ട പുതിയങ്ങാടി ജമാഅത്ത് ഹൈ സ്‌കൂളിലെ 69,70 ബൂത്തുകളിലും, പിലാത്തറ യു പി സ്‌കൂളിലെ 19 ആം ബൂത്തിലും തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽപ്പെട്ട ജി എച്ച് എസ് കൂളിയാട് ഹൈ സ്‌കൂളിലെ ബൂത്ത് 48 എന്നിവിടങ്ങളിലാണ് കാസറഗോഡ് ലോക്സഭാ മണ്ഡലത്തിലെ റീ പോളിങ്.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ തളിപ്പറമ്പ നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ യു പി സ്‌കൂളിലെ 166 ആം ബൂത്ത്,ധർമ്മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യു പി സ്‌കൂളിലെ 52,53 ബൂത്തുകളിലും റീ പോളിങ് നടക്കും.

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പരമാവധി വോട്ടർമാരെ നേരിട്ട് കാണാനുള്ള ശ്രമത്തിലായിരുന്നു രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും.

കണ്ണൂരിലെ എൽ ഡി എഫ് സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചർ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു. മുഖം മറച്ചു കൊണ്ട് കള്ള വോട്ട് ചെയ്യുന്നത് തടയാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് ശ്രീമതി ടീച്ചർ പറഞ്ഞു.

പോളിങ് സാമഗ്രികളുടെ വിതരണവും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും കണ്ണൂർ കളാട്രേറ്റിൽ നടന്നു.വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പോളിങ് ബൂത്തുകളിൽ ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here