
മാധ്യമ വാര്‍ത്തയുടെ പേരില്‍ പോസ്റ്റല്‍ ബാലറ്റ് നിഷേധിച്ചെന്ന പരാതിയുമായി പൊലീസുകാര്‍. രജിസ്ട്രേഡ് തപാലില്‍ വന്ന പോസ്റ്റല്‍ ബാലറ്റ് പോസ്റ്റ്മാന്‍ മടക്കിയച്ചെന്നാണ് പരാതി.
തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച നാല് പോലീസുകാരാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
കൂട്ടത്തിലൊരാളുടെ ഭാര്യയുടെ പേരിലേക്ക് രജിസ്ട്രേഡ് തപാല്‍ വാങ്ങാന്‍ തങ്ങള്‍ അനുമതി പത്രം നല്‍കിയിട്ടും പോസ്റ്റ്മാന്‍ ബാലറ്റ് തിരിച്ചെന്നാണ് പരാതി.
തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച ഐ ആര്‍ ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥരാണ് സമതിദാന അവകാശം നിഷേധിക്കപ്പെട്ടു എന്ന പരാതിയുമായി രംഗത്തെത്തിയത്.
ഐആര്‍ ബറ്റാലിയനിലെ പോലീസുകാരായ മണിക്കുട്ടന്‍, രതീഷ്, അരുണ്‍ മോഹന്‍, രാജേഷ് കൃഷ്ണ എന്നീവരാണ് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ക്ക് പരാതി നല്‍കിയത്.
മാര്‍ച്ച് 29 തെലുങ്കാനയിലേക്ക് പോകും മുന്‍പ് പോലീസുകാരാനായ മണിക്കുട്ടനും സഹപ്രവര്‍ത്തകരായ മറ്റ് പോലീസുകാരും മണിക്കുട്ടന്‍റെ ഭാര്യയായ അഖിലക്ക് പോസ്റ്റല്‍ ബാലറ്റ് കൈപറ്റാന്‍ ഉളള അധികാരപത്രം കൈമാറി.
രജിസ്ട്രേഡ് തപാലില്‍ ഇഷ്ടമുളള മേല്‍വിലാസം എഴുതാമെന്ന് വ്യവസ്ഥയുണ്ടായതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസുകാര്‍ പരാതിയില്‍ പറയുന്നു.
എന്നാല്‍ തങ്ങള്‍ക്കെതിരെ എതാനും ചില മാധ്യമങ്ങള്‍ തെറ്റായി സംപ്രേക്ഷണം ചെയ്ത വാര്‍ത്ത കാരണം പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചയച്ചു എന്നും പരാതിയില്‍ പറയുന്നു.
സമതിദാന അവകാശം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് നാല് പോലീസുകാര്‍ മുഖ്യ തിരഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here