സുഹൃത്തുക്കളുടെ ബൈക്കിൽ സഞ്ചരിച്ച് വഴിയാത്രക്കാരികളുടെ മാല പിടിച്ചു പറിക്കുന്ന മോഷ്ടാവ് പിടിയിൽ

സുഹൃത്തുക്കളുടെ ബൈക്കിൽ സഞ്ചരിച്ച് വഴിയാത്രക്കാരികളുടെ മാലാ പിടിച്ചു പറിക്കുന്ന മോഷ്ടാവ് പിടിയിൽ. തിരുവനതപുരം സ്വദേശി ജിപിൻ ജോണിനെയാണ് കഴിഞ്ഞ ദിവസം സിറ്റി ഷാഡോ പോലീസ് അതിവിദഗ്ധമായി പിടികൂടിയത്.

ഒരേ ദിവസത്തിൽ മണിക്കൂറുകളുടെ വിത്യാസത്തിൽ ഒന്നിലേറെ മോഷണങ്ങൾ നടത്തിയ പ്രതിയെ വിശദമായ ശാസ്ത്രീയാന്വേഷണത്തിലൂടെയാണ് പോലീസ് വലയിലാക്കിയതു.

തിരുവനന്തപുരം കുട്ടമല സ്വദേശിയായ ജിപിൻ ഒരു ദിവസം ഒന്നിലേറെ മോഷണങ്ങളാണ് അസൂത്രിതമായി നടത്തിയിരുന്നതു.

സ്വന്തമായി ബൈക്കുള്ള പ്രതി മോഷണങ്ങൾക്കായി സുഹൃത്തുക്കളുടെ വാഹനങ്ങളാണ് കടംവാങ്ങി ഉപയോഗിച്ചിരുന്നതു.

ആഡംബര ബൈക്കുകളിൽ കറങ്ങിനടന്ന് ഒറ്റപെട്ട് നടന്നുവരുന്ന സ്ത്രീകളെ കേന്ദ്രികരിചാണ് ജിപിൻ മോഷണങ്ങൾ നടത്തിയിരുന്നതു.

ബുധനാഴ്ച രാവിലെ പാപ്പനങ്ങോട് സ്വദേശി രമ്യയുടെ മാല പൊട്ടിച്ചതിന് ഏതാനും മണിക്കൂറുകൾക്കുശേഷം മണക്കാട് സ്വദേശി രാജലക്ഷ്മിയുടെ ആറുപവൻ വരുന്ന മാലയും പ്രതി കൈക്കലാക്കി.

കൃത്യനിർവഹണം പഴുതടച്ചുള്ളതായതിനാൽ സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ ഒന്നും പ്രതിയെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ സൂചനകൾ ഒന്നും പോലിസിനു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

മോഷണങ്ങൾക്ക് തന്റേതായ രീതി പിന്തുടർന്നിരുന്ന ജിപിൻ താൻ സഞ്ചരിച്ചിരുന്ന ബൈക്കുകളിലെ നമ്പർ പ്ലേറ്റുകൾ മറച്ചാണ് മോഷണങ്ങൾ നടത്തിയിരുന്നതു.

സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതി ചോദ്യംചെയ്യലിൽ കൂറ്റം സമ്മതിച്ചു. മോഷണമുതലുകൾ പണയംവച്ച്കിട്ടുന്ന പണം ആഡംബര ജീവിതത്തിനായി ഉപയോഗിക്കുകയാണ് ജിപിൻ ചെയ്തിരുന്നത്.

സാമാനമായി രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ ജിപിനു പങ്കുണ്ടോ എന്നും കൃത്യനിർവഹണത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണ് എന്ന് സിറ്റി പോലീസ് കമ്മീഷ്ണർ സഞ്ജയ്‌ കുമാർ ഗുരുദിൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News