കോഴിക്കോട് നീലേശ്വരം സ്കൂളിൽ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ പ്രതികളായ അധ്യാപകർക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പരീക്ഷ എഴുതിയ അധ്യാപകൻ നിഷാദ് വി മുഹമ്മദ്, ഡെപ്യൂട്ടി പരീക്ഷാ സുപ്രണ്ട് പി കെ ഫൈസൽ എന്നിവർക്കെതിരെയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. ഒളിവിൽ കഴിയുന്ന ഇവർ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതകൂടി പരിഗണിച്ചാണ് പോലീസ് നടപടി.

സ്കൂൾ പ്രിൻസിപ്പൽ കെ റസിയ അടക്കം 3 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത മുക്കം പോലീസ്, പ്രതികളെ പിടിക്കാനുള്ള ശ്രമത്തിലാണ്. മുക്കം സി ഐ, കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് കേസ് അന്വേഷിക്കുന്നത്.