റീ പോളിംഗില്‍ മുഖം മറച്ചുവരുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി; തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് എം വി ജയരാജന്‍

റീ പോളിംഗില്‍ മുഖം മറച്ചുവരുന്നവരെ പരിശോധിക്കുമെന്ന വരണാധികാരിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.

വോട്ടര്‍മാരുടെ മുഖം ബൂത്ത് ഏജന്‍റുമാര്‍ക്ക് കൂടി കാണാന്‍ ക‍ഴിയുന്ന വിധത്തിലായിരിക്കണം സംവിധാനങ്ങള്‍. അല്ലാത്തപക്ഷം ആ വോട്ട് ചലഞ്ച് ചെയ്യുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

മുഖാവരണം മാറ്റില്ലെന്ന് ശാഠ്യം പിടിക്കുന്നവര്‍ കളളവോട്ട് ചെയ്യാനെത്തുന്നവരാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here