ദുബായ് പൊലീസിന്റെ മാതൃകയില്‍ ടെക്നോപാര്‍ക്കില്‍ സ്‌മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ ദുബായിലേക്ക് പോവുന്നത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തടഞ്ഞിട്ടില്ലെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

ഏഴ് ബൂത്തുകളില്‍ ഇന്ന് റീ പോളിംഗ് നടക്കുന്നതിനാല്‍ പൊലീസ് മേധാവി സംസ്ഥാനത്തുണ്ടാകേണ്ടതുണ്ട്.

സംഘര്‍ഷ സാദ്ധ്യതയുള്ള പ്രദേശത്താണ് റീ പോളിംഗ് എന്നതിനാല്‍ പ്രത്യേക ജാഗ്രതയും വേണം. അതിനാലാണ് ദുബായ് യാത്ര ഒഴിവാക്കിയത്.