മിലിട്ടറി നേഴ‌്സുമാർക്ക‌് വിമുക്തഭടൻമാരുടെ പദവി നൽകാൻ തീരുമാനിച്ച‌് പ്രതിരോധ മന്ത്രാലയം

സർവീസിൽനിന്ന‌് വിരമിക്കുന്ന മിലിട്ടറി നേഴ‌്സുമാർക്ക‌് വിമുക്തഭടൻമാരുടെ പദവി നൽകാൻ തീരുമാനിച്ച‌് പ്രതിരോധ മന്ത്രാലയം. സായുധസേനയിലെ മറ്റ് ഉദ്യോഗസ്ഥർക്ക്‌ നൽകുന്ന എല്ലാ പരിഗണനയും മിലിട്ടറി നേഴ‌്സ‌്മാർക്കും നൽകണമെന്ന‌് കാണിച്ച‌് മിലിട്ടറി മുൻ നേഴ‌്സ‌് ഓഫീസർ ഉഷസിക‌്ദർ പത്ത‌ു വർഷത്തിന‌് മുമ്പാണ‌് ഹൈക്കോടതിയിൽ ഹർജി നൽകിയത‌്.

ഇതിന‌് മറുപടി നൽകാൻ പ്രതിരോധ മന്ത്രാലയത്തിനോട‌് ഹൈക്കോടതി ആവശ്യപ്പെട്ടു.എംഎൻഎസ് ഓഫീസർമാർക്കും തുല്യ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സായുധസേന ട്രിബ്യൂണൽ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, വിധിക്ക് എതിരായി പ്രതിരോധ മന്ത്രാലയം അപ്പീൽ നൽകി.

2004ലെ ആർമി ഉത്തരവനുസരിച്ച് എംഎൻഎസ് ഉദ്യോഗസ്ഥർക്ക‌് മറ്റു ഉദ്യോഗസ്ഥരുടെ പരിഗണന നൽകാൻ കഴിയില്ല എന്ന‌് വ്യക്തമാക്കിയിരുന്നു.

എന്നാൽ, നീണ്ട നാളത്തെ പോരാട്ടത്തിന‌് ശേഷം സായുധസേനയിലെ മറ്റ് ഉദ്യോഗസ്ഥരെ പോലെ എംഎൻഎസ‌് ഓഫീസർക്കും എല്ലാ ആനുകൂല്യങ്ങളും വിപുലീകരിക്കാൻ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി.
വിമുക്തഭടന്മാരുടെ പദവിയിലേക്ക‌് മാറ്റാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here